തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ സിനിമാ കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് കൽപ്പന. വർഷങ്ങളായി അവർ സിനിമയിൽ സജീവമായി നിൽക്കുകയും ചെയ്യുന്നു. 1983ൽ അഭിനയ രംഗത്തെത്തിയ കൽപ്പന ഹാസ്യനടിയായാണ സജീവമായതെങ്കിലും അടുത്തകാലത്തായി ഹാസ്യം വിട്ട് അഭിനയ സാധ്യതയുള്ള ചിത്രങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. വർഷങ്ങളായി അഭിനയ രംഗത്തുള്ള കൽപ്പനയ്ക്ക് മറ്റേത് സാധാരണക്കാരെയും പോലെ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന് അവരും തുറന്നു പറയുന്നു.

വ്യക്തിപരമായി ഒരുപാട് പ്രശ്‌നങ്ങൾ കല്പന അനുഭവിക്കുന്നുണ്ടെങ്കിലും ആരോടും പറയാതിരുന്ന കൽപ്പന മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞത്. തന്റെ വിഷമങ്ങൾ മറച്ച് വച്ച് മറ്റുള്ളവരുടെ സങ്കടങ്ങളിൽ സമാധാനിപ്പിക്കാനും കല്പന മറക്കാറില്ല. ജീവിതത്തിൽ പ്രശ്‌നങ്ങൾ ഇല്ലാത്ത മനുഷ്യരില്ല. എല്ലാവർക്കും പ്രശ്‌നങ്ങളുണ്ടാകും. അവിടെയെല്ലാം നമ്മൾ പൊരുതി ജയിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു.

എനിക്കറിയാവുന്ന ജോലി അഭിനയം മാത്രമാണ്. ഒരിക്കലും സംവിധായകനാകണമെന്നോ തിരക്കഥാകൃത്ത് ആകണമെന്നോ ഒന്നും ആഗ്രഹിച്ചിട്ടില്ല. കൽപന പറയുന്നു. ഇതുവരെ ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചു എന്ന് പറഞ്ഞതുകൊണ്ട് ആയില്ല. എനിക്ക് ലോണുകളുണ്ട്. എന്റെ കുഞ്ഞിനെ പഠിപ്പിച്ച് അവൾ ആഗ്രഹിക്കുന്നിടത്ത് അവളെ എത്തിക്കണം അതുക്കൊണ്ട് തന്നെ ഇനിയും എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ടെന്നാണ കൽപ്പന പറയുന്നത്.

എന്റെ ലോൺ അടയ്ക്കാനുള്ള പണം കിട്ടിയാൽ ഞാൻ ഹാപ്പിയാണ്. സിനിമയ്ക്ക് അപ്പുറം ഞാൻ ഇപ്പോൾ എന്റെ കുടുംബത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുക്കൊണ്ട് തന്നെ വീട്ടിൽ അമ്മയ്ക്കും മകൾക്കും ഒപ്പം കഴിയാനാണ് എനിക്ക് ഇഷ്ടം.  2012ലാണ് സംവിധായകനും ഭർത്താവുമായ അനിൽ കുമാറിൽ നിന്നും കൽപ്പന വിവാഹ മോചനം നേടിയത്.

ഈ വർഷം തന്നെ തനിച്ചല്ല ഞാൻ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. എന്നാൽ നമ്മുടെ ജീവിതത്തെ മാറ്റി മാറിക്കുന്നത് ഒരു അവാർഡാണ് വിശ്വസിക്കുന്നു കൽപ്പന. മനുഷ്യന് വേണ്ടത് നല്ല പെരുമാറ്റമാണെന്നാണ് കൽപന പറയുന്നത്. അമ്മ വിജയ ലക്ഷമിയ്‌ക്കൊപ്പമാണ് കൽപനയും മകൾ ശ്രീമയിയും താമസിക്കുന്നത്. ഇതുവരെ ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും നല്ല വേഷങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. പക്ഷേ എന്റെ ബാധ്യതകൾ ഒകെ തീർന്നാൽ അമ്മയ്ക്കും മകൾക്കുമൊപ്പം വീട്ടിൽ തന്നെ ചെലവഴിക്കാനാണ് എനിക്ക് ഇഷ്ട്ടം കൽപന പറയുന്നു.