- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി കൽപ്പനയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി; അവസാനമായി ഒരു നോക്കു കാണാൻ മലയാളി സിനിമാ ലോകം തൃപ്പൂണിത്തുറയിലേക്ക് ഒഴുകിയെത്തി; സംസ്ക്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടി കൽപ്പനയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി. മലയാള സിനിമാ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൽപ്പനയെ കാണാൻ വേണ്ടി തൃപ്പൂണിത്തുറയിലെ അവരുടെ വസതിയിലേക്ക് എത്തി. തൃപ്പൂണിത്തുറ കൂത്തമ്പലത്തിലും വസതിയിലുമായി പൊതുദർശനത്തിന് വച്ചപ്പോഴും നൂറ് കണക്കിന് പേർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തി. വൈക

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്ര നടി കൽപ്പനയ്ക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി. മലയാള സിനിമാ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കൽപ്പനയെ കാണാൻ വേണ്ടി തൃപ്പൂണിത്തുറയിലെ അവരുടെ വസതിയിലേക്ക് എത്തി. തൃപ്പൂണിത്തുറ കൂത്തമ്പലത്തിലും വസതിയിലുമായി പൊതുദർശനത്തിന് വച്ചപ്പോഴും നൂറ് കണക്കിന് പേർ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തി. വൈകീട്ട് ആറ് മണിയോടെ തൃപ്പൂണിത്തറ ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ കൽപ്പനയുടെ മൃതദേഹം സംസ്‌ക്കരിച്ചു. സഹോദരി പുത്രനാണ്
ചിതയ്ക്ക് തീകൊളുത്തിയത്.
ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം നെടുമ്പാശരി വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ സിനിമാലോകത്തെ പ്രമുഖർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ആംബുലൻസിൽ തൃപ്പൂണിത്തുറയിലെ കൂത്തമ്പലത്തിൽ എത്തിച്ചു. കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സിനിമാ സാംസ്‌കാരിക രംഗത്തെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി കെ സി ജോസഫ് തുടങ്ങിയവരും പൃഥ്വിരാജ്, മണിയമ്പിള്ള രാജും, സിദ്ദിഖ്, ജനാർദ്ദനൻ, സിദ്ദിഖ്, കുഞ്ചൻ, തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ, കെ ബാബു എംഎൽഎ എന്നിവരും അന്തിമോപചാരം അർപ്പിക്കാനെത്തി.
ഇന്നലെ ഹൈദരാബാദ് ഫിലിം ചേംബറിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചിരുന്നു. ചലച്ചിത്ര, സാംസ്‌കാരിക മേഖലകളിൽനിന്ന് ഒട്ടേറെപ്പേർ തങ്ങളുടെ പ്രിയനടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്രമേഖലകളിൽനിന്ന് ഒട്ടേറെപ്പേർ എത്തിയിരുന്നു. കാവ്യമാധവൻ, ശ്വേത മേനോൻ, കാവേരി, റോമ, സിബി മലയിൽ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
നാഗാർജുന നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു കൽപന. ചിത്രീകരണം പൂർത്തിയാക്കി താമസിയാതെ മടങ്ങാനിരിക്കെ ആയിരുന്നു മരണം. ചാർളിയാണ് അവസാനം റിലീസ് ആയ ചിത്രം. നാടകപ്രവർത്തകരായ ചവറ വി.പി.നായരുടെയും വിജയലക്ഷ്മിയുടെ മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉർവശിയും സഹോദരിമാരാണ്.
ബാലതാരമായാണ് കൽപന സിനിമയിൽ എത്തിയത്. പോക്കുവെയിൽ, മഞ്ഞ്, പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചാർലി ആണ് റിലീസ് ആയ അവസാനചിത്രം. തനിച്ചല്ല ഞാൻ എന്ന സിനിമയ്ക്ക് മികച്ചസഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ചസഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

