ലാജീവിതത്തിനായി ഒഴിഞ്ഞു വച്ച ജീവിതം. അച്ഛനും അമ്മയും നാടകക്കാർ. സഹോദരിമാരും സഹോദരന്മാരും സിനിമാ അഭിനേതാക്കൾ. അങ്ങനെ കലയ്ക്ക് വേണ്ടി മാത്രം ജീവിച്ച കുടുംബത്തിലെ കണ്ണിയായിരുന്നു കൽപ്പന. അമ്മയുടേയും അച്ഛന്റേയും അഭിനയ വഴികളിലൂടെ ഉർവ്വശിയും കലാരഞ്ജിനിയും സിനിമയിൽ സജീവമായപ്പോഴും കൽപ്പന മാറി നിന്നു. ഒടുവിൽ മറ്റുള്ളവരെ പോലെ കൽപ്പനയ്ക്കും വെള്ളിത്തിരയിൽ സജീവമാകേണ്ടി വന്നു. പ്രതിസന്ധികളെ ഈ കലാകുടുംബം അതിജീവിച്ചത് മുഖത്ത് ഛായം തേയ്ച്ചായിരുന്നു.

നാടകപ്രവർത്തകരായ വി.പി.നായരും വിജയലക്ഷ്മിയും കലയോടുള്ള താൽപ്പര്യം കൊണ്ടാണ് അഭിനയരംഗത്ത് എത്തിയത്. അഞ്ച് മക്കളുള്ള വലിയ കുടുംബം. അതുകൊണ്ട് തന്നെ തുച്ഛമായ നാടക വരുമാനം ഈ കുടുംബത്തിന് മതിയാവുന്നതായിരുന്നില്ല. എങ്കിലും പരിഭവങ്ങളില്ലാതെ ആ കുടുംബം തിരുവനന്തപുരത്ത് കഴിഞ്ഞു. വഞ്ചിയൂരിലെ അംബുജവിലാസത്തായിരുന്നു കുട്ടികാലത്ത് താമസിച്ചിരുന്നത്.

ചെട്ടികുളങ്ങര സ്‌കൂളിലും സെനാനാ മിഷൻ സ്‌കൂളിലുമായി ഈ സഹോദരിമാർ പഠിച്ചു. അതിനിടെയിൽ തന്നെ കൽപ്പന അച്ഛന്റേയും അമ്മയുടേയും വഴിയേ സിനിമയിലെത്തി. ചേച്ചി കലാരഞ്ജിനിക്കും അനുജത്തി ഉർവ്വശിയും അഭിനയത്തെ തന്നെ കൂട്ടുപിടിച്ചു. അച്ഛന്റേയും അമ്മയുടേയും തുച്ഛമായ കലാപ്രവർത്തനത്തിന്റെ ജീവത ദുരിതം മറികടക്കുകയായിരുന്നു അവർ ഇതിലൂടെ.

മൂന്നു പേരും സിനിമയിൽ സജീവമായതോടെ കുടുംബം മദ്രാസിലേക്ക് മാറി. അപ്പോൾ അനുജന് വേണ്ടി കൽപ്പന വീട്ടിലേക്ക് ചുരുങ്ങി. ഉർവ്വശി സിനിമയിൽ കത്തിയറിയപ്പോൾ കലാരഞ്ജിനി കുടുംബ ജീവിതത്തിലേക്ക് മാറി. തെന്നിന്ത്യയിലാകെ മികച്ച നടിയെന്ന് പേരെടുത്ത ശേഷമായിരുന്നു കലാരഞ്ജിനിയുടെ പിന്മാറ്റം. ഇതിനിടെയിൽ സഹോദരൻ കമലും സിനിമാ ലോകത്ത് എത്തി. എന്നാൽ അത്ര സുഖകരമായ അനുഭവമായിരുന്നില്ല അത്. സെക്‌സ് ചിത്രത്തിലൂടെ അനുജന്റെ സിനിമാ പ്രവേശനം കുടുംബത്തെ ആകെ തളർത്തി. ദുരൂഹതകൾ ഏറെ അവശേഷിപ്പിച്ച് നന്ദുവെന്ന പ്രിൻസ് ആത്മഹത്യയും ചെയ്തു.

നന്ദുവെന്ന പ്രിൻസ് മയക്കുമരുന്നിന് അടിമാണെന്ന് പോലും വാർത്തകളെത്തി. ഈ കലാകുടുംബം അതിൽ തളർന്നില്ല. അനുജന്റെ മരണത്തിന് ശേഷം കൽപ്പനയും സിനിമാ ലോകത്ത് സജീവമായി. മറ്റൊരു സഹോദരനായ കമൽ റോയിക്കുണ്ടായ വാഹനാപകടവും കുടുംബത്തിന് പ്രതിസന്ധിയാണ് നൽകിയത്. അതിനെ ഈ കുടുംബം അതിജീവിച്ചു. ദിലീപ്-ദിവ്യാ ഉണ്ണി ചിത്രമായ കല്ല്യാണസൗഗന്ധികത്തിൽ കമൽ റോയിയും അഭിനയിച്ചിട്ടുണ്ട്. അങ്ങനെ കുടുംബത്തിലെ 5 പേരും ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നീട് സജീവമായില്ല.

അനുജത്തി ഉർവ്വശി നായികയായി തിളങ്ങുമ്പോൾ ചേച്ചി കൽപ്പന ഏവരേയും ചിരിപ്പിച്ച് മലയാളത്തിന്റെ മനോരമയായി. ജഗതി ശ്രീകുമാറിനെ പോലെ കൽപ്പനയുടെ തമാശകളേയും തൊണ്ണൂറുകളിൽ മലയാളി ഏറ്റെടുത്തു. കൊച്ചു ചിത്രങ്ങളിലൂടെ എല്ലാതരം സിനിമയിലേയും അവിഭാജ്യഘടകമായി കൽപ്പന മാറി. സ്ത്രീപക്ഷ ചിന്തകളുമായി ചന്തിപ്പിച്ചും ചിരിപ്പിച്ചും കൽപ്പനയും മലയാള സിനിമയിൽ നിറഞ്ഞു. ഇതിനിടെയിൽ വിവാഹതിയായി ഉർവ്വശി ചെറിയൊരു ഇടവേള കാലരംഗത്ത് നിന്നെടുത്തു. ഇതോടെ കൽപ്പനമാത്രമായി വെള്ളിത്തിരയിൽ ഈ കുടുംബത്തിന്റെ സാന്നിധ്യം.

മനോജ് കെ ജയനുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വന്നോപ്പോൾ ഉർവ്വശിക്കും ആശ്രയം സിനമയായിരുന്നു. കലാരഞ്ജിനിയും വിവാഹമോചനത്തോടെ മടങ്ങിയെത്തി. എന്നാൽ അനുജന്റെ മരണം തളർത്തിയ ശേഷം കൽപ്പനയെന്നും കലാരംഗത്തുണ്ടായിരുന്നു. അച്ഛനും അമ്മയും കാണിച്ച വഴിയിലൂടെയാണ് അഭിനയത്തെ ഇവരെല്ലാം നെഞ്ചിലേറ്റിയത്. പ്രതിസന്ധികളിലും വേദനകളിലും സിനിമാ ലോകമായിരുന്നു ആശ്രയം. അവിടേയും ആരോടും പരിഭവം പറയാതിരിക്കാൻ ഈ സഹോദരിമാർ ശ്രദ്ധിച്ചു. അഭിനയത്തിൽ മൂന്നു പേരും വീണ്ടും ഒരുമിച്ച് സജീവമായത് ഈയിടെയാണ്. അച്ചുവിന്റെ അമ്മയിലൂടെ ഉർവ്വശി മലയാള സിനിമയിൽ തിരിച്ചെത്തി. കൽപ്പന ചെറുതും വലുതുമായി വേഷങ്ങളുമായി സജീവമായുണ്ടായിരുന്നു. ഇതിനിടെ സീരിയലിലൂടെ കലാരഞ്ജിനിയും ക്യാമറയ്ക്ക് മുന്നിലെത്തി.

ഇതിൽ മികച്ച തുക്കം ലഭിച്ചത് കൽപ്പനയ്ക്കായിരുന്നു. ദേശീയ അവാർഡ് തിളക്കത്തോടെ നിരൂപക പ്രശംസയും തേടി. എം ടി.യുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയിൽ തുടങ്ങിയ സിനിമകളിൽ പതിമൂന്ന് വയസ്സുള്ളപ്പോൾ കൽപ്പന അഭിനയിച്ചു. പിന്നീട് കുറച്ചു കാലം വിട്ടു നിന്നു. രണ്ടാം വരവിൽ അതിഗംഭീരമാക്കി. ഹാസ്യ വേഷങ്ങളിലും സ്വാഭവ കഥാപാത്രങ്ങളിലും വേറിട്ട ശൈലിയിലൂടെ അഭിനയിച്ച് കൈയടി നേടി. 1983ൽ അഭിനയ രംഗത്തെത്തിയ കൽപ്പന ഹാസ്യനടിയായാണ സജീവമായതെങ്കിലും അടുത്തകാലത്തായി ഹാസ്യം വിട്ട് അഭിനയ സാധ്യതയുള്ള ചിത്രങ്ങളാണ് ചെയ്തു കൊണ്ടിരിരുന്നത്.

എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. പക്ഷേ എന്റെ ബാധ്യതകൾ ഒകെ തീർന്നാൽ അമ്മയ്ക്കും മകൾക്കുമൊപ്പം വീട്ടിൽ തന്നെ ചെലവഴിക്കാനാണ് എനിക്ക് ഇഷ്ട്ടമെന്ന് പറഞ്ഞ നടിയെയാണ് സിനിമാ ലോകത്തിന് നഷ്ടമാകുന്നത്.