- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പാത്തി രഥോത്സവം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ സർക്കാർ അനുമതി; തുടർനടപടികൾക്കായുള്ള യോഗം നാളെ
പാലക്കാട് : കൽപ്പാത്തി രഥോത്സവം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ സർക്കാർ അനുമതി. ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവി ബന്ധപ്പെട്ട മറ്റു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടി ആലോചിച്ചതിന് ശേഷമാണ് തീരുമാനം. തുടർനടപടി സ്വീകരിക്കുവാൻ മലബാർ ദേവസ്വം കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട ഗ്രാമ കമ്മിറ്റികളുടെ ഭാരവാഹികൾ ദേവസ്വം, റവന്യു വകുപ്പ് മന്ത്രിയെ നേരിൽകണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നാളെ തുടർ നടപടികൾ സ്വീകരിക്കുന്നതു വേണ്ടി യോഗം ചേരും.
മറുനാടന് മലയാളി ബ്യൂറോ
Next Story