- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽപ്പാത്തിയിൽ രഥമുരുളും; കൊറോണ പ്രോട്ടോക്കോളോടെ ഭക്തരെ പങ്കെടുപ്പിക്കാമെന്ന് ജില്ലാ ഭരണകൂടം; രഥോത്സവം നവംബർ 8 ന് തുടങ്ങും
പാലക്കാട്: കേരളത്തിലെ പ്രസിദ്ധമായ പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് അനുമതി. ക്ഷേത്ര ഭരണസമിതി മുന്നോട്ട് വെച്ച അഭ്യർത്ഥനയ്ക്കാണ് നിയന്ത്രണ ങ്ങളോടെ അനുമതി നൽകിയത്. ജില്ലാ കളക്ടർ മൃൺമയീ ജോഷിയാണ് തീരുമാനം അറിയിച്ചത്. നവംബർ 8-ാം തിയതി കൊടിയേറി 14,15,16 തീയതികളിലായിട്ടാണ് കൽപ്പാത്തി രഥോത്സവം നടക്കേണ്ടത്. കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി പ്രതീകാത്മകമായും അനുഷ്ഠാനത്തിൽ മാത്രമായും രഥോത്സവം പരിമിതപ്പെടുത്തിയിരുന്നു.
ഏറെ പ്രശസ്തമായ ഉത്സവവും അതിനോടടുബന്ധിച്ചുള്ള രഥോത്സവവും നടത്താൻ അനുവദിക്കണമെന്ന് നിരവധി സംഘടനകളും ഭക്തരും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരുടെ നിത്യവരുമാനം മുടങ്ങിയതും ക്ഷേത്ര സമിതി ചൂണ്ടിക്കാട്ടി. വലിയ ആൾക്കൂട്ട മില്ലാതെ എങ്ങനെ ഉത്സവം നടത്താം എന്നതിന്റെ മാർഗ്ഗരേഖ തയ്യാറാക്കാൻ ജില്ലാ ഭരണകൂടം ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാ നത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ