- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണങ്ങളോടെ കൽപ്പാത്തി രഥോത്സവത്തിന് അനുമതി; രണ്ട് ഡോസ് വാക്സിൻ എടുത്ത അഗ്രഹാരത്തിലുള്ളവർക്ക് പങ്കെടുക്കാം
പാലക്കാട്: നിയന്ത്രണങ്ങളോടെ കൽപ്പാത്തി രഥോത്സവത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. അഗ്രഹാരത്തിലുള്ളവർക്കാണ് രഥപ്രയാണത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇതിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സിൻ എടുത്തവരായിരിക്കണമെന്ന് നിഷ്കർഷിച്ച് സർക്കാർ ഉത്തരവിറക്കി.
കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാണം. കോവിഡ് പശ്ചാത്തലത്തിൽ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും അനുമതി നിഷേധിച്ചതോടെ മലബാർ ദേവസ്വം ബോർഡാണ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്.
കോവിഡ് പശ്ചാത്തലത്തിൽ രഥസംഗമം,അന്നദാനം തുടങ്ങിയവ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റിക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ രഥപ്രയാണത്തിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും അനുമതി നിഷേധിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ