മകാലിക ഇന്ത്യയുടെ പ്രതിഫലനങ്ങൾ നർമ്മത്തിൽ ചാലിച്ച് നിർവ്വഹിച്ചിരിക്കുന്ന കളി എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തെത്തി.എണ്ണവില കൂട്ടുന്നത് ഇന്ത്യയിൽ ശൗചാലയങ്ങൾ നിർമ്മിക്കാൻ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ കളിയാക്കുന്നതാണ് ടീസർ.

കണ്ണന്താനത്തിന്റെ ഈ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ട്രോളുകൾക്ക് വഴിവെച്ചിരുന്നുഷെബിൻ, ശാലു, ജോജു ജോർജ്ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ അണിനിരക്കുന്നവർ. നജീം കോയ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ഓഗസ്റ്റ് സിനിമയാണ് നിർമ്മിച്ചിരിക്കുന്നത്.