കൊച്ചി: ജുവല്ലറി ബിസിനസ് രംഗത്ത് സ്വന്തമായി വ്യക്തമുദ്ര ചുരുങ്ങിയ കാലം കൊണ്ട് ഉയരങ്ങളിലെത്തിയവരാണ് കല്യാൺ ഗ്രൂപ്പ്. റിയൽ എസ്റ്റേറ്റ് രംഗത്തേക്കും ഇവർ ചുവടുവച്ചിട്ട് കാലം കുറച്ചായി. റിയൽ എസ്റ്റേറ്റ് രംഗത്ത് കൂടുതൽ സജീവമാകാനാണ് കല്യാൺ ഒരുങ്ങുന്നത്. തൃശ്ശൂരിൽ വിജയകരമായി പൂർത്തീകരിച്ച ഫ്‌ലാറ്റ് പദ്ധതികൾക്ക് ശേഷം, കല്യാൺ സമീപ ജില്ലയായ കോട്ടയത്തേക്കും ചുവടുവച്ചിട്ടുണ്ട്. കോട്ടയത്ത് കല്യാൺ സാങ്ച്വർ എന്ന പേരിൽ പുതിയ പാർപ്പിട സമുച്ചയം ആരംഭിച്ചത് ഈ വർഷം ആദ്യമായാണ്.

തൃശൂരിനപ്പുറത്തേക്കുള്ള കല്യാൺ ഡവലപ്പേഴ്‌സിന്റെ ആദ്യ പദ്ധതി എന്ന നിലയിൽ തുടങ്ങിയ പദ്ധതിയാണ് കോട്ടയത്തെ കഞ്ഞിക്കുഴിയിലേത്. കഞ്ഞിക്കുഴിയിൽ 82 സെന്റ് സ്ഥലത്ത് 19 നിലകളിലായാണ് 2, 3 ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾ ഉയരുന്നത്. സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസ്, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഫിറ്റ്‌നസ് സെന്റർ, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, മിനി തിയേറ്റർ, വീഡിയോ ഡോർ ഫോൺ, ആക്‌സസ് കൺട്രോൾ സംവിധാനം, വൈഫൈ ഇന്റർനെറ്റ് സംവിധാനം, ആധുനിക സ്യൂവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഉയർന്ന വേഗതയിലുള്ള എലിവേറ്ററുകൾ എന്നിവ കല്യാൺ റസിഡൻഷ്യൽ ടവറിന്റെ പ്രത്യേകതകളാണ്.

2018 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ക്ലബ്ബിന്റെയും കളക്ടേഴ്‌സ് ബംഗ്ലാവിന്റെയും സമീപത്തായി മുട്ടമ്പലം പ്രദേശത്ത് ലക്ഷ്വറി അപ്പാർട്ട്‌മെന്റാണ് ഈ ലക്ഷ്വറി അപ്പാർട്ട്‌മെന്റകൾ ഒരുങ്ങുന്നത്. അരക്കോടി മുതൽ ഒരു കോടി വരെ രൂപ വിലവരുന്ന അപ്പാർട്ടുമെന്റുകളാണ് കല്യാൺ ഒരുക്കുന്നത്.

കല്യാൺ ജുവല്ലേഴ്‌സിന്റെ ആദ്യ പ്രൊജക്ട് തൃശ്ശൂരിൽ കഴിഞ്ഞ വർഷം ആദ്യം കൈമാറിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ സ്‌ക്വയർ ഫീറ്റിൽ അഞ്ച് ഓൺഗോയിങ് പദ്ധതികൾ കമ്പനിക്ക് നിലവിലുണ്ട്. കൊച്ചി, കോട്ടയം,കോയമ്പത്തൂർ, തിരുവനന്തപുരം, ബാംഗ്ലൂർ, കോയമ്പത്തൂർ, തൃശ്ശൂർ എന്നിവിടങ്ങളിലാണ് കല്യാണിന്റെ മറ്റ് റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ. കോട്ടയത്തെ പദ്ധതി കൂടാതെ ഹാബിറ്റാറ്റ് എന്ന പേരിൽ തൃശ്ശൂരിലും കല്യാൺ ഡെവലപ്പേഴ്‌സ് പ്രൊജക്ട് ഒരുക്കുന്നുണ്ട്. സൺഫീൽഡ് എംന്ന് ബ്രാന്ഡിലുള്ള വില്ലാ പ്രൊജക്ടുമാണ് മറ്റൊന്ന്.

ഹാബിറ്റാറ്റ് അപ്പാർട്ട്‌മെന്റ് പദ്ധതി

തൃശ്ശൂരിലെ ചേലക്കൂട്ടുകര എന്ന സ്ഥലത്താണ് ഹാബിറ്റാറ്റ് ഒരുക്കിയിരിക്കുന്നത്. 66 അപ്പാർട്ട്‌മെന്റുകളാണ് ഹാബിറ്റാറ്റിലുള്ളത്. 1400 മുതൽ 2070 സ്വയർഫീറ്റ് വലുപ്പം വരുന്ന അപ്പാർട്ട്‌മെന്റിന് അരക്കോടി രൂപ മുതൽ ഒരു കോടി രൂപ വരെ വില വരുന്നുണ്ട്. പ്രത്യേകമായി പ്രീമിയം ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ അപ്പാർട്ടമെന്റ് തൃശ്ശൂരിന്റെ മാറുന്ന മുഖച്ഛായ വ്യക്തമാക്കുന്നതാണ്. അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന ഇന്റീരിയർ, ബാത്ത്‌റൂം, ഫിറ്റിങ്‌സ് എന്നിവ അപ്പാർട്ടമെന്റിന്റെ എടുത്തു പറയേണട് സവിശേഷതകളാണ്. ജിം, മിനി തീയറ്റർ, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ തുടങ്ങിയ പതിവു ആഡംബര ആശയങ്ങളെല്ലാം താരതമ്യേന കുറഞ്ഞ ചെലവിലാണ് കല്യാൺ യാഥാർത്ഥ്യമാക്കുന്നത്.

കല്യാൺ ഹാബിറ്റാറ്റിന് ക്രിസിലിന്റെ ഫൈവ് സ്റ്റാർ അംഗീകാരം മുമ്പെ ലഭിച്ചിരുന്നു. നിർമ്മാണം പൂർത്തിയായതോടെ സിക്‌സ്റ്റാർ പദവിയിലേക്ക് ഉയരുകയും ചെയ്തു. വിലയിലല്ല മറിച്ച് ഉത്പന്നത്തിന്റെ ഗുണമേന്മയിലും വിശ്വാസതയിലുമാണ് കല്യാൺ ഡെവലപ്പേഴ്‌സ് മുന്നിൽ നിൽക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ കാർത്തിക് വ്യക്തമാക്കുന്നു.

സൺഫീൽഡ് വില്ലാ പ്രൊജക്ട്

സൺഫീൽഡ് എന്ന പേരുപോലെ തന്നെ അതിമനോഹരമാണ ഈ പദ്ധതിയും. മാറുന്ന കാലത്ത് പ്രീമിയം അപ്പാർട്‌മെന്റുകളെക്കാൾ വില്ലകൾക്കാണ് പ്രാധാന്യം എന്ന തിരിച്ചറിവിൽ നിന്നാണ് സൺഫീൽഡിലേയ്ക്ക് കല്യാൺ എത്തുന്നത്. തൃശ്ശൂരിലെ കൂട്ടോർ എന്ന പ്രദേശത്താണ് വില്ലകൾ സ്ഥിതി ചെയ്യുന്നത്. 2000ത്തിലേറെ സ്‌ക്വയർഫീറ്റ് വലുപ്പം വരുന്ന അപ്പാർട്ട്‌മെന്റിന് 1 കോടി രൂപയോളമാണ് വില വരുന്നത്.

260 സെന്റിൽ 31 വില്ലകളാണ് കല്യാണ് ഇവിടെ യാഥാർത്ഥ്യമാക്കുന്നത്. പണി പൂർത്തിയാകുന്നതിനും വളരെ മുമ്പ് തന്നെ 90 ശതമാനം വില്ലകളും വിറ്റുപോയി എന്നതാണ് മറ്റൊരു കാര്യം. ഗാർഡനും പാർട്ടിഹാളും, പ്ലേഹൗസും, ജിം തുടങ്ങിയ സൗകര്യങ്ങളും വില്ലയ്ക്ക് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക് കല്യാൺ ഡെവലപ്പേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക www.kalyandevelopers.com