ചെന്നൈ: ദ്വീർഘകാലം ദമ്പതികളായി കഴിഞ്ഞ ശേഷമാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശനും ലിസിയും വേർപിരിയുന്നത്. എന്നാൽ, മക്കൾക്ക് വേണ്ടി ഒരുമിക്കാൻ ഇവർക്ക് ഇപ്പോഴും കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെ വേർപിരിയലിന്റെ പേരിൽ പരസ്പ്പരം വിഴിപ്പലക്കാനൊന്നും ഇരുവരും മെനക്കെട്ടിട്ടില്ല.

ഇരുവരുടെയും മകൾ കല്ല്യാണിയുടെ ആദ്യചിത്രം ഹലോ ഹിറ്റായിരിക്കുകയാണ്. വിക്രം കെ കുമാർ സംവിധാനം ചെയ്ത തെലുങ്ക് ചിത്രത്തിൽ നായകൻ അഖിൽ അകിനേനിയായിരുന്നു. സിനിമിയിൽ മാതാപിതാക്കളെ പോലെ സജീവമാകാനാമ് കല്യാണിയുടെ ആഗ്രഹം.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അച്ഛനും അമ്മയും തനിക്കു നൽകിയ പിന്തുണയെക്കുറിച്ചു കല്ല്യാണി പറയുകയുണ്ടായി. ഇതിനിടയിൽ അച്ഛന്റെയും അമ്മയുടേയും വിവാഹ മോചനത്തിൽ ദുഃഖം ഉണ്ടോ എന്ന് ചോദ്യത്തിനു കല്ല്യാണി നൽകിയ മറുപടി ഇങ്ങനെ.

എനിക്ക് ഇപ്പോൾ വേണ്ടതു മാതാപിതാക്കളുടെ പിന്തുണയാണ്. അതെനിക്ക് ലഭിക്കുന്നു. അച്ഛനും അമ്മയ്ക്കും എന്നോട് ഒരുപാട് സ്‌നേഹമുണ്ട്, കരുതലുണ്ട്. അവരെ മാതാപിതാക്കളെ ലഭിച്ചത് ഞാൻ ഭാഗ്യമായി കരുതുന്നു. സിനിമയുടെ പ്രമോഷന് അവരുടെ സാന്നിധ്യം ഉണ്ടാകും. എന്റെ സിനിമ അഭിമാനത്തോടെയാണ് അവർ പലർക്കും കാണിച്ചു കൊടുക്കുന്നത്. അവരിൽ നിന്ന് ലഭിക്കേണ്ടതെല്ലാം എനിക്ക് ഇതുവരെ നഷ്ടമായെന്ന് തോന്നുന്നില്ല. അവർ എന്നെ വളർത്തിയത് സ്വതന്ത്രമായാണ്. എന്നിൽ അത്രമാത്രം വിശ്വാസമുണ്ട്. അവർ സെറ്റിൽ വരാറില്ല. മാത്രമല്ല സിനിമയിൽ ഇടപെടാറുമില്ല. അച്ഛന്റെയും അമ്മയുടെയും അടുത്തിരുന്നാണ് ഞാൻ സിനിമ കണ്ടത് എന്നും കല്യാണി പറഞ്ഞു.