- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവിന്റെ സ്വപ്നത്തിൽ സിനിമയേയില്ല; പണത്തെ സ്നേഹിക്കാത്ത ലോറിയിലും മറ്റും യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്ന അപ്പുവിന്റെ സ്വപ്നങ്ങൾ അതുക്കും മേലെ: ആദിയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച പ്രണവ് മോഹൻ ലാലിന്റെ സ്വപ്നങ്ങളെ കുറിച്ച വാചാലയായി കല്ല്യാണി പ്രിയദർശൻ
ആദി സൂപ്പർ ഹിറ്റായതോടെ താരപുത്രന്റെ അടുത്ത സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ. എന്നാൽ പ്രണവിന്റെ സ്വപനത്തിൽ സിനിമയേ ഇല്ലെന്നാണ് പ്രണവിന്റെ കളിക്കൂട്ടുകാരിയായ കല്ല്യാണി പ്രിയദർശൻ പറയുന്നത്. താര പുത്രന്റെ ഒരു ജാഡയും ഇല്ലാത്ത വളരെ ലളിതമായ ജീവിതത്തിന് ഉടമയാണ് പ്രണവ്. അതുകൊണ്ട് തന്നെ പ്രണവിന്റെ സ്വപ്‌നം ആരെയും ഞെട്ടിക്കുന്നതുമാണ്. നിറയെ മരങ്ങളും പക്ഷികളും പൂക്കളും പശുക്കളുമെല്ലാം നിറഞ്ഞ ഒരു ഫാം ഉണ്ടാക്കുകയാണ് പ്രണവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കല്ല്യാണി പറയുന്നു. പക്ഷികളും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പച്ചപിടിച്ച ഒരു മിനി കാട്. വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കല്യാണി വെളിപ്പെടുത്തൽ നടത്തിയത്. ആദിയിൽ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങൾ അവനു മാത്രമേ ചെയാൻ കഴിയൂ. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ എന്നും കല്യാണി പറയുന്നു. ആദി സിനിമയുടെ റിലീസ് ദിനം പ്രണവ് പോയത് ഹിമാലയത്തിലേക്കായിരുന്നു. അത് സിനിമാ ഷൂട്ടിങ് സമയത്ത് യാത്രകൾ ഒഴിവാക്കിയതോടെ സോഫ്റ്റായ തന്റെ കൈകൾ
ആദി സൂപ്പർ ഹിറ്റായതോടെ താരപുത്രന്റെ അടുത്ത സിനിമയ്ക്കുള്ള കാത്തിരിപ്പിലാണ് മലയാള സിനിമ. എന്നാൽ പ്രണവിന്റെ സ്വപനത്തിൽ സിനിമയേ ഇല്ലെന്നാണ് പ്രണവിന്റെ കളിക്കൂട്ടുകാരിയായ കല്ല്യാണി പ്രിയദർശൻ പറയുന്നത്.
താര പുത്രന്റെ ഒരു ജാഡയും ഇല്ലാത്ത വളരെ ലളിതമായ ജീവിതത്തിന് ഉടമയാണ് പ്രണവ്. അതുകൊണ്ട് തന്നെ പ്രണവിന്റെ സ്വപ്‌നം ആരെയും ഞെട്ടിക്കുന്നതുമാണ്. നിറയെ മരങ്ങളും പക്ഷികളും പൂക്കളും പശുക്കളുമെല്ലാം നിറഞ്ഞ ഒരു ഫാം ഉണ്ടാക്കുകയാണ് പ്രണവിന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് കല്ല്യാണി പറയുന്നു. പക്ഷികളും മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന പച്ചപിടിച്ച ഒരു മിനി കാട്.
വനിത മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് കല്യാണി വെളിപ്പെടുത്തൽ നടത്തിയത്. ആദിയിൽ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങൾ അവനു മാത്രമേ ചെയാൻ കഴിയൂ. മരങ്ങളിലും മലകളിലുമൊക്ക വലിഞ്ഞു കയറാൻ പ്രണവിനെക്കഴിഞ്ഞേ ആളുള്ളൂ എന്നും കല്യാണി പറയുന്നു.
ആദി സിനിമയുടെ റിലീസ് ദിനം പ്രണവ് പോയത് ഹിമാലയത്തിലേക്കായിരുന്നു. അത് സിനിമാ ഷൂട്ടിങ് സമയത്ത് യാത്രകൾ ഒഴിവാക്കിയതോടെ സോഫ്റ്റായ തന്റെ കൈകൾ ഹാർഡാക്കാൻ വേണ്ടിയായിരുന്നു. അവൻ ആർക്കും ഉപദേശം കൊടുക്കാറുമില്ല, ആരിൽ നിന്നും ഉപദേശം സ്വീകരിക്കാറുമില്ല' കല്യാണി പറഞ്ഞു.
യാത്രകൾ പ്രണവിന് ഹരമാണ്. ലക്ഷങ്ങൾ ചെലവാക്കാൻ കഴിയുമെങ്കിലും നൂറു രൂപയേ പ്രണവിന്റെ കൈയിൽ മിക്കപ്പോഴും കാണാറുള്ളു. ലോറിയിലും മറ്റുമാണ് കൂടുതലും യാത്രകൾ ചെയ്യാറ്. കൈയിൽ പൈസ ഇല്ലാതെ വരുമ്പോൾ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാമോ എന്ന് ചോദിക്കും ഇങ്ങനെയൊക്കെ വളരെ വ്യത്യസ്തമായ ഒരു സ്വഭാവത്തിന് ഉടമയാണ് പ്രണവ് എന്ന് കല്ല്യാണി പറയുന്നു.