- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിലൂടെ തുടങ്ങാനായിരുന്നു ആഗ്രഹം; നാഗാർജുനയെ പോലുള്ള ഒരാൾ വിളിച്ചപ്പോൾ നോ പറയാനായില്ല; ആ കുടുംബവുമായി അത്രയ്ക്ക് അടുപ്പമാണ്; തെലുങ്ക് ചിത്രത്തിലൂടെയുള്ള സിനിമാപ്രവേശനത്തെക്കുറിച്ച് കല്യാണി പ്രിയദർശന് പറയാനുള്ളത്
പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. തെലുങ്കു സുപ്പർ താരം നാഗർജുനയുടെ മകൻ അഖിൽ അക്കിനേനി ക്കൊപ്പമാണ് കല്യാണിയുടെ ആദ്യ സിനിമ. എന്നാൽ താൻ മലയാളത്തിൽ ആദ്യം അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും നടി പറയുന്നു. എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. പക്ഷേ നാഗാർജുനയെ പോലുള്ള ഒരാൾ വിളിച്ചപ്പോൾ ഞങ്ങൾക്കു നോ എന്നു പറയാനാകില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായിട്ട് എന്നു കല്ല്യാണി പറയുന്നു. അഖിൽ അക്കിനേനിയുടെ നായികയായിട്ടു കല്ല്യാണി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ വിക്രം കുമാറാണു ചിത്രത്തിന്റെ സംവിധാനം. നാഗാർജുനയുടെ ഉടമസ്ഥതയിൽ ഉള്ള അന്നപൂർണ്ണ സ്റ്റുഡിയോസിലാണു ഹലോ നിർമ്മിക്കുന്നത്. മുമ്പ് സഹസംവിധാന സഹായിയായി കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. വിക്രമും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായാണ് കല്യാണി പ്രവർത്തിച്ചത്.
പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ്. തെലുങ്കു സുപ്പർ താരം നാഗർജുനയുടെ മകൻ അഖിൽ അക്കിനേനി ക്കൊപ്പമാണ് കല്യാണിയുടെ ആദ്യ സിനിമ. എന്നാൽ താൻ മലയാളത്തിൽ ആദ്യം അഭിനയിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും നടി പറയുന്നു.
എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണം എന്നായിരുന്നു. പക്ഷേ നാഗാർജുനയെ പോലുള്ള ഒരാൾ വിളിച്ചപ്പോൾ ഞങ്ങൾക്കു നോ എന്നു പറയാനാകില്ല. അത്രയ്ക്ക് അടുപ്പമാണ് ആ കുടുംബവുമായിട്ട് എന്നു കല്ല്യാണി പറയുന്നു.
അഖിൽ അക്കിനേനിയുടെ നായികയായിട്ടു കല്ല്യാണി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ വിക്രം കുമാറാണു ചിത്രത്തിന്റെ സംവിധാനം. നാഗാർജുനയുടെ ഉടമസ്ഥതയിൽ ഉള്ള അന്നപൂർണ്ണ സ്റ്റുഡിയോസിലാണു ഹലോ നിർമ്മിക്കുന്നത്.
മുമ്പ് സഹസംവിധാന സഹായിയായി കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. വിക്രമും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായാണ് കല്യാണി പ്രവർത്തിച്ചത്.



