- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെന്തിരന് ശേഷം 'ഇന്ത്യൻ' രണ്ടാം പതിപ്പുമായി ശങ്കർ എത്തുമെന്ന് റിപ്പോർട്ട്; കമൽഹാസനൊപ്പം അജയ് ദേവഗണും പ്രധാന കഥാപാത്രവുമായി എത്തിയേക്കും; രാഷ്ട്രീയത്തിൽ ഇറങ്ങിയ കമൽ വീണ്ടും അഭിനയത്തിനോ?
ചെന്നൈ: കമൽഹാസൻ രാഷ്ട്രീയക്കാരനാണ്. ഇനി അഭിനയിക്കില്ലെന്നാണ് സൂചന. അതിനിടെയിൽ ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗൺ കമലിനൊപ്പം കൈകോർക്കുന്നുവെന്ന വാർത്തകൾ എത്തുന്നു. ശങ്കർ ഒരുക്കുന്ന ഇന്ത്യന്റെ രണ്ടാം പതിപ്പിലാണ് അജയ് ദേവഗൺ എത്തുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ശങ്കറിന്റെ തന്നെ യെന്തിരൻ രണ്ടിൽ രജനിക്കൊപ്പം അക്ഷയ്കുമാർ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു ഇന്ത്യൻ എന്ന സിനിമ. സ്വാതന്ത്ര്യസമര സേനാനിയായ വയസ്സന്റെ റോളിൽ കമൽ തിളങ്ങിയിരുന്നു. എന്തിരന്റെ രണ്ടാം ഭാഗത്തിന് ശേഷം കമലിനെ നായകനാക്കിയുള്ള സിനിമയാണ് ശങ്കറിന്റെ മനസ്സിൽ. ഈ സിനിമയിലേക്കാണ് അജയ് ദേവഗണിനേയും ശങ്കർ പരിഗണിക്കുന്നത്. രജനി ചിത്രമായ എന്തിരൻ അവസാന മിനുക്കു പണികളിലാണ്.

X
ചെന്നൈ: കമൽഹാസൻ രാഷ്ട്രീയക്കാരനാണ്. ഇനി അഭിനയിക്കില്ലെന്നാണ് സൂചന. അതിനിടെയിൽ ബോളിവുഡ് സൂപ്പർതാരം അജയ് ദേവഗൺ കമലിനൊപ്പം കൈകോർക്കുന്നുവെന്ന വാർത്തകൾ എത്തുന്നു.
ശങ്കർ ഒരുക്കുന്ന ഇന്ത്യന്റെ രണ്ടാം പതിപ്പിലാണ് അജയ് ദേവഗൺ എത്തുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ശങ്കറിന്റെ തന്നെ യെന്തിരൻ രണ്ടിൽ രജനിക്കൊപ്പം അക്ഷയ്കുമാർ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായിരുന്നു ഇന്ത്യൻ എന്ന സിനിമ. സ്വാതന്ത്ര്യസമര സേനാനിയായ വയസ്സന്റെ റോളിൽ കമൽ തിളങ്ങിയിരുന്നു.
എന്തിരന്റെ രണ്ടാം ഭാഗത്തിന് ശേഷം കമലിനെ നായകനാക്കിയുള്ള സിനിമയാണ് ശങ്കറിന്റെ മനസ്സിൽ. ഈ സിനിമയിലേക്കാണ് അജയ് ദേവഗണിനേയും ശങ്കർ പരിഗണിക്കുന്നത്. രജനി ചിത്രമായ എന്തിരൻ അവസാന മിനുക്കു പണികളിലാണ്.
Next Story

