- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല; സനൽകുമാർ ശശിധരന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധം; അക്കാദമി ഒരു തുറന്ന സ്ഥാപനം; മേളയെ ഇക്കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിയതിൽ ബീനാപോളിന്റെ സംഭാവന തള്ളിക്കളായാനാവില്ല; തിരക്ക് കുറക്കാൻ ശാസ്ത്രീയമായി എന്തുചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും; ഐ എഫ് എഫ് കെ വിവാദങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മറുനാടനോട് പറഞ്ഞത്
തിരുവനന്തപുരം: 'കമാലുദ്ദീനേ തെമ്മാടി, നിന്നെ ഞങ്ങൾ കണ്ടോളം'.... കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട യുവമോർച്ച നടത്തിയ മാർച്ചിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നാണിത്. ജാതിയും മതവും പറഞ്ഞുള്ള കടുത്ത വിമർശനങ്ങൾക്കും വിഭാഗീയതകൾക്കും വഴിമരുന്നിട്ട ഒരു ചലച്ചിത്രവർഷം പിന്നിടുമ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ അക്ഷോഭ്യനാണ്. വിമർശനങ്ങളിൽ കാര്യമാത്ര പ്രസക്തമായതിനുമാത്രം മറുപടി പറഞ്ഞുകൊണ്ട് അക്കാദമിയെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുകയാണ് അദ്ദേഹം. തിരക്കുകൾക്കിടയിലും കമൽ ചലച്ചിത്രമേളയെക്കുറച്ച് അൽപ്പം സംസാരിക്കാൻ സമയം കണ്ടത്തെുന്നു. ചോദ്യം: താങ്കളുടെ മതംപോലും എടുത്തുപറഞ്ഞുകൊണ്ടുള്ള കടുത്ത വിമർശനങ്ങളായിരുന്നു കഴിഞ്ഞ വർഷം നേരിട്ടത്. അവിടെനിന്ന് താരതമ്യേന പരാതികൾ കുറവായ മേളയായവുകയാണ് ഇത്തവണത്തേത്.അതിൽ സന്തോഷമില്ലേ കമൽ: കഴിഞ്ഞവർഷത്തെ വിമർശനങ്ങൾ എല്ലാ സീമകളും ലംഘിച്ചവയും സഭ്യേതരവും അങ്ങേയറ്റം വർഗീയവുമായിരുന്നെതിൽ തർക്കമില്ല. അന്നും ഞാൻ കൂളായാണ് പ്രതികരിച്ചത്.അക്കാദ
തിരുവനന്തപുരം: 'കമാലുദ്ദീനേ തെമ്മാടി, നിന്നെ ഞങ്ങൾ കണ്ടോളം'.... കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട യുവമോർച്ച നടത്തിയ മാർച്ചിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നാണിത്.
ജാതിയും മതവും പറഞ്ഞുള്ള കടുത്ത വിമർശനങ്ങൾക്കും വിഭാഗീയതകൾക്കും വഴിമരുന്നിട്ട ഒരു ചലച്ചിത്രവർഷം പിന്നിടുമ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമൽ അക്ഷോഭ്യനാണ്. വിമർശനങ്ങളിൽ കാര്യമാത്ര പ്രസക്തമായതിനുമാത്രം മറുപടി പറഞ്ഞുകൊണ്ട് അക്കാദമിയെ എണ്ണയിട്ട യന്ത്രംപോലെ ചലിപ്പിക്കുകയാണ് അദ്ദേഹം. തിരക്കുകൾക്കിടയിലും കമൽ ചലച്ചിത്രമേളയെക്കുറച്ച് അൽപ്പം സംസാരിക്കാൻ സമയം കണ്ടത്തെുന്നു.
ചോദ്യം: താങ്കളുടെ മതംപോലും എടുത്തുപറഞ്ഞുകൊണ്ടുള്ള കടുത്ത വിമർശനങ്ങളായിരുന്നു കഴിഞ്ഞ വർഷം നേരിട്ടത്. അവിടെനിന്ന് താരതമ്യേന പരാതികൾ കുറവായ മേളയായവുകയാണ് ഇത്തവണത്തേത്.അതിൽ സന്തോഷമില്ലേ
കമൽ: കഴിഞ്ഞവർഷത്തെ വിമർശനങ്ങൾ എല്ലാ സീമകളും ലംഘിച്ചവയും സഭ്യേതരവും അങ്ങേയറ്റം വർഗീയവുമായിരുന്നെതിൽ തർക്കമില്ല. അന്നും ഞാൻ കൂളായാണ് പ്രതികരിച്ചത്.അക്കാദമി അവരുടെ പണി കൃത്യമായി ചെയ്യുന്നുണ്ട്.പിന്നെ നമുക്ക് യാതൊരു സംഭ്രമവുമില്ല.പ്രത്യേക അജണ്ടയുമില്ല. പിന്നെ വിവാദങ്ങൾ കുറേയൊക്കെ മേളയിൽ പതിവാണുതാനും.അവയെ അങ്ങനെ എടുത്താൻ മതി.
ചോദ്യം:നടി സുരഭിയെ മേളയിൽനിന്ന് വെട്ടിമാറ്റിയെന്നാണ് ഈ വർഷത്തെ ഒരു പ്രധാന വിവാദം
കമൽ: തീർത്തും തെറ്റിദ്ധാരണാജനകമാണിത്. സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല.ചലച്ചിത്രമേളകൾ ദേശീയ പുരസ്‌ക്കാര ജേതാക്കളെ ആദരിക്കാനുള്ള വേദിയല്ല.അതിനാലാണ് സുരഭിയെ ആദരിക്കാഞ്ഞത്.അങ്ങനെ ഒരു കീഴ്‌വഴക്കം നമുക്കില്ല.മുമ്പ് സലീംകുമാറിനും സുരാജ് വെഞ്ഞാറമൂടിനും ദേശീയ പുരസ്‌ക്കാരം കിട്ടിയപ്പോൾ മേളയിൽ ആദരിച്ചിട്ടില്ല.ഉദ്ഘാടനത്തിന് നടിമാരായ ഷീലയും രജിഷയും അക്കാദമിയുടെ ഔദ്യോഗിക ക്ഷണപ്രകാരം വന്നവരല്ല.മൽസര വിഭാഗത്തിൽ പരിഗണിച്ച ചിത്രം മറ്റ് വിഭാഗങ്ങളിലേക്ക് ഉൾപ്പെടുത്താൻ നിയമം അനുവദിക്കുന്നില്ല. അതുകൊണ്ടാണ് സുരഭിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' മേളയിൽ ഇല്ലാതെ പോയത്.
സുരഭിക്ക് പാസ് കിട്ടിയില്ലെന്ന് പറഞ്ഞപ്പോൾ ഞാൻ നേരിട്ട് ഇടപെട്ടാണ് അത് ശരിയാക്കിയത്. ഇപ്പോഴും അത് അക്കാദമിയിലുണ്ട്. പക്ഷേ അവർ അത് വാങ്ങിയില്ലെങ്കിൽ എന്തുചെയ്യാനാവും. പാസ് വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്ന ഏർപ്പാട് അക്കാദമിക്ക് ഇല്ല. അത് ഡെലിഗേറ്റുകൾ വന്ന് വാങ്ങിക്കണം.
ചോദ്യം:സെക്‌സി ദുർഗയെന്നപേര് പിന്നീട് എസ്.ദുർഗയാക്കിയ സനൽകുമാർ ശശിധരന്റെ സിനിമയെയും പൂർണമായി അവഗണിച്ചെന്ന് പരാതിയുണ്ട്. മോദി സർക്കാറിന്റെ ഫാസിസ്റ്റ് നയങ്ങൾതന്നെ ഇടതുസർക്കാറും പിന്തുടരുകയാണോ എന്നാണ് ചിത്രത്തിന്റെ സംവിധായകൻ സനൽകുമാർ ശശിധരന്റെ ചോദ്യം.
കമൽ: ഈ വിവാദവും തീർത്തും കഴമ്പില്ലാത്തതാണ്. ഒന്നാമതായി ഐ.എഫ്.എഫ്.ഐയിൽ എസ്.ദുർഗ നേരിട്ടതും ഇപ്പോഴെത്തേതും രണ്ടും രണ്ട് തരത്തിലാണ്.ഐ.എഫ്.എഫ്.ഐയിൽ സെലക്ഷൻ കമ്മറ്റി തെരഞ്ഞെടുത്ത സിനിമയെ രാഷ്ട്രീയകാരണങ്ങളാൽ ഒഴിവാക്കുകയായിരുന്നു.എന്നാൽ ഇവിടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ജൂറിയുടെ വിലയിരുത്തലിൽ ചിത്രം സെലക്ട് ചെയ്യപ്പെടാതെ പോവുകയാണ്.ഏത് സിനിമ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് അക്കാദമിയോ സർക്കാരോ അല്ല, ജൂറിയാണ്.എന്നിട്ടും എസ്.ദുർഗ മറ്റേതെങ്കിലും വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രദർശിപ്പിക്കാൻ അക്കാദമി ശ്രമിച്ചിരുന്നു.പക്ഷേ ചിത്രത്തിന്റെ സംവിധായകൻ അത് നിരസിക്കുകയായിരുന്നു. അല്ലാതെ ഒരു തരത്തിലുള്ള ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. അക്കാദമി ഒരു തുറന്ന പുസ്‌കമാണ്.
ചോദ്യം: ചിത്രം തെരഞ്ഞെടുക്കപ്പെടാത്തവരെല്ലാം വിമർശിക്കുന്നത് ബീനാപോളിനെയാണ്.അവരുടെ നേതൃത്വത്തിലുള്ള ഒരു കോക്കസാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നാണ് 'മിന്നാമിനുങ്ങിന്റെ' സംവിധായകൻ ഉൾപ്പെടെയുള്ളവർ ആക്ഷേപിക്കുന്നത്.
കമൽ:ഒരിക്കലും ശരിയല്ല ഇത്.വീണ്ടും പറയട്ടെ.അക്കാദമിയിൽ എല്ലാം സുതാര്യമാണ്.ആരെങ്കിലും ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാനാവില്ല. പിന്നെ, തിരുവനന്തപുരം ചലച്ചിത്രോൽസവത്തെ ലോകമറിയുന്ന മേളയാക്കിയതിൽ ബീനാപോളിന്റെ പങ്ക് ആർക്കും തള്ളിക്കളയാനാവില്ല.
ചോദ്യം: കഴിഞ്ഞതവണത്തെപോലെ തിരക്കാണ് ഇത്തവണത്തെയും പ്രശ്‌നം. ദീർഘനേരം വരിനിന്നിട്ടും ടിക്കറ്റില്ലാത്തത് പലപ്പോഴും തർക്കങ്ങൾക്കും കാരണമാവുന്നുണ്ട്.
കമൽ: ശരിയാണ്. വർധിച്ചുവരുന്ന ആൾക്കൂട്ടം മേള വലുതാവുന്നതിന്റെ ലക്ഷണമാണ്. അതിൽ സന്തോഷവുമുണ്ട്. ചലച്ചിത്രത്തെ ഗൗരവമായി പഠിക്കുന്ന യുവതലമുറയും മേളയിൽ സജീവമാണ്.ഇത്തവതവണ ഡെലിഗേറ്റുകളുടെ എണ്ണം കുറച്ചിട്ടും റിസർഷേൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാക്കിയിട്ടും നല്ല തിരക്കുണ്ട്. ഇത് നിയന്ത്രിക്കാനും എന്ത് ചെയ്യാൻ കഴിയുമെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.