- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പനീർശെൽവത്തെ പിന്തുണച്ച് രംഗത്തെത്തിയത് കമൽഹാസൻ; രജനീകാന്തും വിജയും അജിത്തുമടക്കമുള്ള താരങ്ങളും ശശികലയെ തള്ളിപ്പറയുമെന്ന് സൂചന; താരങ്ങൾ കൈവിട്ടാൽ ജനക്കൂട്ടവും കൈയൊഴിയും; അമ്മയാകാൻ മോഹിച്ച് ഒന്നുമാകാതെ മടങ്ങുവാനാണോ ശശികലയുടെ വിധി
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയാകാൻ കച്ചമുറുക്കി രംഗത്തിറങ്ങിയ ശശികലയ്‌ക്കെതിരെ പ്രമുഖർ രംഗത്ത്. രാജിവച്ച പനീർശെൽവത്തിന് പിന്തുണയുമായി കമൽഹാസൻ രംഗത്തെത്തി. അത്ര പരിചിതമല്ലാത്ത രീതിയിലും ശൈലിയിലും കമൽഹാസൻ നടത്തിയ ട്വീറ്റുകൾക്ക് പിന്നിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളെ എത്രത്തോളം വഞ്ചിക്കുകയാണ് രാഷ്ട്രീയക്കാരെന്ന് കമൽഹാസൻ പറയുന്നു. തമിഴ്‌നാടിനെ നയിക്കാൻ പ്രാപ്തനായ നേതാവാണ് പനീർശെൽവമെന്നും അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിൽനിന്ന ശശികല പിന്മാറണമെന്നും ഉലകനായകൻ അഭിപ്രായപ്പെട്ടു. മഹാഭാരതത്തിലേതുപോലെ ചൂതുകളിക്കാൻ നമുക്കാവില്ലെന്ന് കമൽഹാസൻ പറയുന്നു. എംഎൽഎമാരുടെ പിന്തുണയുടെ കണക്കുവച്ചുള്ള ചൂതുകളിക്ക് കൂട്ടുനിൽക്കാനാവില്ലെന്നും കമൽഹാസൻ പറഞ്ഞു. പനീർശെൽവത്തെ പിന്തുണയ്ക്കുന്ന കമൽഹാസന്റെ നിലപാടിന് കൂടുതൽ പേരുടെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജനീകാന്തും വിജയും അജിത്തുമടക്കമുള്ള നേതാക്കൾ ശശികലയ്ക്കെതി
ചെന്നൈ: തമിഴ്‌നാട്ടിൽ മുഖ്യമന്ത്രിയാകാൻ കച്ചമുറുക്കി രംഗത്തിറങ്ങിയ ശശികലയ്‌ക്കെതിരെ പ്രമുഖർ രംഗത്ത്. രാജിവച്ച പനീർശെൽവത്തിന് പിന്തുണയുമായി കമൽഹാസൻ രംഗത്തെത്തി. അത്ര പരിചിതമല്ലാത്ത രീതിയിലും ശൈലിയിലും കമൽഹാസൻ നടത്തിയ ട്വീറ്റുകൾക്ക് പിന്നിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം തന്നെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
തമിഴ്‌നാട്ടിലെ ജനങ്ങളെ എത്രത്തോളം വഞ്ചിക്കുകയാണ് രാഷ്ട്രീയക്കാരെന്ന് കമൽഹാസൻ പറയുന്നു. തമിഴ്‌നാടിനെ നയിക്കാൻ പ്രാപ്തനായ നേതാവാണ് പനീർശെൽവമെന്നും അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിൽനിന്ന ശശികല പിന്മാറണമെന്നും ഉലകനായകൻ അഭിപ്രായപ്പെട്ടു. മഹാഭാരതത്തിലേതുപോലെ ചൂതുകളിക്കാൻ നമുക്കാവില്ലെന്ന് കമൽഹാസൻ പറയുന്നു. എംഎൽഎമാരുടെ പിന്തുണയുടെ കണക്കുവച്ചുള്ള ചൂതുകളിക്ക് കൂട്ടുനിൽക്കാനാവില്ലെന്നും കമൽഹാസൻ പറഞ്ഞു.
പനീർശെൽവത്തെ പിന്തുണയ്ക്കുന്ന കമൽഹാസന്റെ നിലപാടിന് കൂടുതൽ പേരുടെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജനീകാന്തും വിജയും അജിത്തുമടക്കമുള്ള നേതാക്കൾ ശശികലയ്‌ക്കെതിരെ രംഗത്തുവരുമെന്നും സൂചനയുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം അജിത്ത് പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽപറത്തിയാണ് ശശികല പാർട്ടിയുടെയും ഇപ്പോൾ സംസ്ഥാനത്തിന്റെയും കടിഞ്ഞാൺ കൈയിലെടുത്തത്.
പ്രമുഖ താരങ്ങൾ ശശികലയ്‌ക്കെതിരെ തിരിഞ്ഞാൽ അത് ജനപ്രീതിയിലും വലിയ ഇടിവുണ്ടാക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയായാലും ഉപതിരഞ്ഞെടുപ്പ് നേരിടേണ്ട ശശികലയ്ക്ക് അത് വലിയ ക്ഷീണമാകും. ഇപ്പോൾത്തന്നെ ശശികലയ്ക്ക് വേണ്ടത്ര പിന്തുണ ജനങ്ങൾക്കിടയിലില്ല. ജയലളിതയുടെ സഹോദരിപുത്രി ദീപ ഉയർത്തുന്ന വെല്ലുവിളികൾ വേറെയും. മുഖ്യമന്ത്രിയാകാൻ വന്ന ശശികല ഒന്നുമാകാതെ മടങ്ങിപ്പോകുമോ എന്നാശങ്കപ്പെടുന്നവരും ഏറിവരികയാണ്.