- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എനിക്ക് വയലിന്റെ ശബ്ദം ഇഷ്ടമാണ്; പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്'; നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കമൽഹാസൻ
ചെന്നൈ: കർഷക സമരം കൈകാര്യം ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ രീതികളെ വിമർശിച്ച് നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു. കർഷകരുമായി ചർച്ച നടത്തണമെന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും വാർത്താസമ്മേളനത്തിൽ കമൻഹാസൻ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളെ മോദി സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു, 'എനിക്ക് വയലിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷെ റോം കത്തിക്കൊണ്ടിരിക്കുമ്പോൾ വയലിൻ വായിക്കരുത്'. കർഷകരെ കാണുക, അവരുമായി സംസാരിക്കുക എന്നതാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. ചർച്ച നടത്തേണ്ട സമയം അതിക്രമിച്ചതാണ്. ഇനിയെങ്കിൽ പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്താൻ തയ്യാറാകണം, അത് രാജ്യത്തിന് വളരെ പ്രധാനമാണ്. കർഷക സമരം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് പ്രശ്നപരിഹാരം കാണണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്