കമലിന്റെ സഹോദരനും നിർമ്മാതാവുമായിരുന്ന ചന്ദ്രഹാസന്റെ അനുസ്മരണ പരിപാടിയിലാണ് രണജനികാന്ത് കമൽഹാസന്റെ ദേഷ്യത്തെ കുറിച്ച് പറഞ്ഞത്. കമലിനെപ്പോലെ ഒരു മുൻകോപിയെ ഇതുവരെ കണ്ടിട്ടില്ല. നിങ്ങൾ കമലിന്റെ 10% ദേഷ്യമേ കണ്ടു കാണൂ.

എന്നാൽ ഞാൻ അയാളുടെ 100 % ദേഷ്യവും കണ്ടിട്ടുണ്ട്. കമൽ ദേഷ്യപ്പെടുമ്പോൾ ചാരുഹാസൻ ആശ്വസിപ്പിക്കാൻ നിൽക്കും. ഇനി കമലിനെ ആര് നിയന്ത്രിക്കും. സാരമില്ല കമൽ ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്. ചന്ദ്രഹാസന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് രജനികാന്ത് പറഞ്ഞു.

ഇന്നത്തെ സാഹചര്യത്തിൽ കമലിനെ മറ്റ് നടന്മാരുമായി താരതമ്യം ചെയ്താൽ നമുക്ക് ഒരു കാര്യം മനസ്സിലാകും. മറ്റുള്ളവർ സൂക്ഷിക്കുന്നത് പോലെ കമൽ പണം എടുത്തുവയ്ക്കാറില്ല.

അയാൾക്ക് അതൊന്നും ഒരു വിഷയമേ അല്ല. ഇനി കമലിന്റെ കയ്യിൽ് എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കിൽ തന്നെ അതിന് കാരണം ചന്ദ്രഹാസൻ എന്ന വ്യക്തിയാണെന്നും രജനികാന്ത് പറഞ്ഞു.