- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് ആകെയുള്ള സമ്പാദ്യം 176.9 കോടിയുടേത്; ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും സത്യവാങ്മൂലം
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് ആകെയുള്ള സമ്പാദ്യം 176.9 കോടിയുടേത്. നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമൽ തന്റെ സ്വത്തുവകകളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.
വരണാധികാരിക്ക് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതിൽ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും 45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ് കാണിച്ചിരിക്കുന്നു. കമലിന്റെ പേരിൽ 49.05 കോടിയുടെ വായ്പയുമുണ്ട്.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് കമലിന്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം. തമിഴ്നാട്ടിലെ ഏറ്റവും ധനികനായ മത്സരാർഥികളിലൊരാളാണ് കമൽ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സമർപ്പിച്ച രേഖകൾ പ്രകാരം 6.67 കോടിയുടെ സ്വത്താണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഉപമുഖ്യമന്ത്രി ഒ.പന്നീർസെൽവം 7.8 കോടി രൂപയും ഡി. എം.കെ. നേതാവ് സ്റ്റാലിൽ 8.9 കോടി രൂപയുമാണ് സമ്പാദ്യമായി കാണിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ