- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഹിഷ്ണുതയിൽ പ്രതികരിക്കേണ്ടത് പുരസ്‌കാരം തിരിച്ചുകൊടുത്തല്ല; എഴുത്തുകാരുടെ പ്രതികരണം വരേണ്ടത് തൂലികത്തുമ്പിലൂടെ; ദേശീയ പുരസ്‌കാരം തിരികെ നൽകി പ്രതിഷേധിക്കാൻ താനില്ലെന്നും കമൽഹാസൻ
ഹൈദരാബാദ്: രാജ്യത്തു പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് അവാർഡുകൾ തിരികെ നൽകിയല്ലെന്നു ഉലകനായകൻ കമൽഹാസൻ. വിദ്വേഷ രാഷ്ട്രീയത്തിനെതിരേ അവാർഡുകൾ തിരിച്ചുകൊടുത്തുകൊണ്ടുള്ള പ്രതിഷേധ രീതി നിരർത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ദേശീയ അവാർഡ് തിരിച്ചുകൊടുത്തുള്ള പ്രതിഷേധത്തിന് താൻ ഉദ്ദ
ഹൈദരാബാദ്: രാജ്യത്തു പടരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിക്കേണ്ടത് അവാർഡുകൾ തിരികെ നൽകിയല്ലെന്നു ഉലകനായകൻ കമൽഹാസൻ. വിദ്വേഷ രാഷ്ട്രീയത്തിനെതിരേ അവാർഡുകൾ തിരിച്ചുകൊടുത്തുകൊണ്ടുള്ള പ്രതിഷേധ രീതി നിരർത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരേ ദേശീയ അവാർഡ് തിരിച്ചുകൊടുത്തുള്ള പ്രതിഷേധത്തിന് താൻ ഉദ്ദേശിക്കുന്നില്ല. എഴുത്തുകാരുടെ പ്രതികരണം വരേണ്ടത് തൂലികത്തുമ്പിലൂടെയാണെന്നും കമൽ പറഞ്ഞു.
മതരഹിതമായ ജീവിതം നയിക്കുന്നയാളാണെങ്കിലും എല്ലാ മതങ്ങളോടും സഹിഷ്ണുത പുലർത്തുന്നുണ്ട്. അസഹിഷ്ണുതയ്ക്ക് വേണ്ടി നിലകൊള്ളുന്ന ആളല്ല താനെന്നും കമൽ പറഞ്ഞു.
വിദ്വേഷരാഷ്ട്രീയത്തിനെതിരേ നിലപാട് പ്രഖ്യാപിച്ച് പ്രമുഖ എഴുത്തുകാർ അവാർഡ് തിരിച്ചുനൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നായിരുന്നു കമലിന്റെ മറുപടി. സർക്കാരിനെയും പുരസ്‌കാരം നൽകിയ ആളുകളേയും അധിക്ഷേപിക്കുക മാത്രമാവും അതിന്റെ പരിണിതഫലം.
ഇത്തരം പ്രതിഷേധ ശ്രമങ്ങൾ വിഷയത്തിലേക്ക് കൂടുതൽ ശ്രദ്ധയാകർഷിക്കും എന്നത് ശരിതന്നെ, എന്നാൽ അതിന് മറ്റനേകം വഴികളുണ്ട്. പ്രശസ്തരായ ആളുകളുടെ ഒരു ലേഖനത്തിനുപോലും ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും. പുരസ്‌കാരങ്ങൾ മടക്കിനൽകാതെതന്നെ അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ടം തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും കമൽ ഹാസൻ പറഞ്ഞു.
മികച്ച നടനുള്ള ദേശീയപുരസ്‌കാരം നാല് തവണ നേടിയിട്ടുള്ള കമൽഹാസൻ പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ്. അസഹിഷ്ണുതയാണ് 1947ലും രാജ്യത്തെ ഭിന്നിപ്പിച്ചത്. ഇനിയത് സംഭവിക്കരുതെന്നും കമൽഹാസൻ പറഞ്ഞു.
എഴുത്തുകാരും ചലച്ചിത്ര പ്രവർത്തകരും ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേരാണ് രാജ്യത്തെ വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതിഷേധിച്ച് കേന്ദ്ര പുരസ്‌കാരങ്ങൾ തിരികെ നൽകിയത്. അസഹിഷ്ണുതയ്‌ക്കെതിരായ പ്രതികരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാനും രംഗത്തെത്തിയിരുന്നു.