- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തുടക്കം പിഴച്ച് കമൽ ഹാസൻ; മൂന്ന് ദിവസത്തെ തെക്കൻ തമിഴ്‌നാട് പര്യടനം കമൽ റദ്ദാക്കി: ഇനി സംസ്ഥാന പര്യടനം മാർച്ച് പകുതിയോടെ
ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കന്നി ചുവട് പിഴച്ച് കമൽ ഹാസൻ. മക്കൾ നീതി മയ്യം എന്ന പാർട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എടുത്ത ആദ്യ തീരുമാനം തന്നെ കമൽ റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ തെക്കൻ തമിഴ്‌നാട് പര്യടനമാണ് കമൽ റദ്ദാക്കിയത്. എന്നാൽ പര്യടനം മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പര്യടനം മാർച്ച് പകുതിയോടെ പുനരാരംഭിക്കുമെന്ന് കമൽ വ്യക്തമാക്കി. മധുരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ദ്രാവിഡത്തെയോ കേന്ദ്രത്തെയോ കൈവിട്ടിട്ടില്ലെന്ന് കമൽ പറഞ്ഞു. തന്റെ പതാകയിലെ കറുപ്പ് ദ്രാവിഡത്തെ സൂചിപ്പിക്കുന്നതാണെന്നും കമൽഹാസൻ പറഞ്ഞു. ഞായറാഴ്ച മധുരയിൽ വച്ചായിരുന്നു കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. മക്കൾ നീതി മയ്യം എന്നാണ് കമലിന്റെ പാർട്ടിയുടെ പേര്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് സൂചന നൽകിയ കമൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ
ചെന്നൈ: പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ കന്നി ചുവട് പിഴച്ച് കമൽ ഹാസൻ. മക്കൾ നീതി മയ്യം എന്ന പാർട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ എടുത്ത ആദ്യ തീരുമാനം തന്നെ കമൽ റദ്ദാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തെ തെക്കൻ തമിഴ്‌നാട് പര്യടനമാണ് കമൽ റദ്ദാക്കിയത്. എന്നാൽ പര്യടനം മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പര്യടനം മാർച്ച് പകുതിയോടെ പുനരാരംഭിക്കുമെന്ന് കമൽ വ്യക്തമാക്കി.
മധുരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമൽ ഇക്കാര്യം വ്യക്തമാക്കിയത്. താൻ ദ്രാവിഡത്തെയോ കേന്ദ്രത്തെയോ കൈവിട്ടിട്ടില്ലെന്ന് കമൽ പറഞ്ഞു. തന്റെ പതാകയിലെ കറുപ്പ് ദ്രാവിഡത്തെ സൂചിപ്പിക്കുന്നതാണെന്നും കമൽഹാസൻ പറഞ്ഞു.
ഞായറാഴ്ച മധുരയിൽ വച്ചായിരുന്നു കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. മക്കൾ നീതി മയ്യം എന്നാണ് കമലിന്റെ പാർട്ടിയുടെ പേര്. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് സൂചന നൽകിയ കമൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഔദ്യോഗികമായി പാർട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ കമലിന് ആശംസകൾ അിയിച്ചിരുന്നു.



