- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധ്യപ്രദേശിൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് കമൽനാഥ്; രാജി ഹൈക്കമാൻഡ് അംഗീകരിച്ചു; ഗോവിന്ദ് സിങ്ങിനെ നിയമിച്ചു
ഭോപ്പാൽ: മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിച്ചു.
ഗോവിന്ദ് സിങ്ങിനെ നിയമസഭയിലെ കോൺഗ്രസ് കക്ഷിനേതാവായും പ്രതിപക്ഷ നേതാവായും നിയമിക്കുകയും ചെയ്തു. മധ്യപ്രദേശ് മുന്മുഖ്യമന്ത്രി കൂടിയാണ് കമൽനാഥ്.
രാജി കോൺഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കമൽനാഥിന് അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിൽ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തിൽ പറയുന്നു.
മധ്യപ്രദേശിലെ മുതിർന്ന നേതാവുകൂടിയാണ് ലഹർ എംഎൽഎയായ ഗോവിന്ദ് സിങ്. 2023ൽ ആണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പു നടക്കുക. സംസ്ഥാനത്തെ കോൺഗ്രസിന് പുത്തനുണർവ് നൽകി തിരഞ്ഞെടുപ്പിൽ വിജയം കൊയ്യുക എന്ന വലിയ ചുമതലയാണ് ഗോവിന്ദ് സിങ്ങിനെ കാത്തിരിക്കുന്നത്.




