- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
വിദ്യാ ബാലനായിരുന്നെങ്കിൽ 'ആമി' വിജയിക്കില്ലായിരുന്നു; തന്റെ ചിത്രം മിമിക്രിയല്ലെന്നും കമൽ; വിവാദങ്ങൾ തന്നെ തളർത്തിയില്ലെന്ന് മഞ്ജുവാര്യർ
കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സാക്ഷാത്കരിച്ച ആമിക്ക് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം വരുന്നതിനിടെ, വിദ്യാ ബാലനെ വീണ്ടും വിവാദത്തിലേക്ക് നയിച്ച് സംവിധായകൻ. വിദ്യാ ബാലനായിരുന്നെങ്കിൽ ആമി പരാജയപ്പെടുമായിരുന്നുവെന്ന്. കമൽ. മൂന്നു വർഷത്തിലധികം മാധവിക്കുട്ടിയെ കുറിച്ച് പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിർമ്മിച്ചത്. മാധവിക്കുട്ടിയുടെ ആത്മകഥയായ 'എന്റെ കഥ'യെ മാത്രമല്ല ആമിയിൽ അവതരിപ്പിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയിൽ നിന്നും പുറത്തു വന്ന് 78-ാം വയസ്സുവരെയുള്ള ജീവിതം ആമിയിൽ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയിൽ തിരസ്‌കരിക്കപ്പെട്ട മാധവദാസിനെക്കുറിച്ച് വളരെ മികച്ച രീതിയിൽ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കിൽ ലൗ ജിഹാദിനു വേണ്ടി മതം മാറി എന്നു പറയുന്ന മാധവിക്കുട്ടിയേയും മാത്രമാണ് വായനാ ലോകത്തിന് അറിയാവുന്നത്. അതിനപ്പുറം ദിവ്യമായ പ്രണയവും തീവ്രമായ ആത്മ ബന്ധവും പുലർത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയ
കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സാക്ഷാത്കരിച്ച ആമിക്ക് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം വരുന്നതിനിടെ, വിദ്യാ ബാലനെ വീണ്ടും വിവാദത്തിലേക്ക് നയിച്ച് സംവിധായകൻ. വിദ്യാ ബാലനായിരുന്നെങ്കിൽ ആമി പരാജയപ്പെടുമായിരുന്നുവെന്ന്. കമൽ. മൂന്നു വർഷത്തിലധികം മാധവിക്കുട്ടിയെ കുറിച്ച് പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിർമ്മിച്ചത്. മാധവിക്കുട്ടിയുടെ ആത്മകഥയായ 'എന്റെ കഥ'യെ മാത്രമല്ല ആമിയിൽ അവതരിപ്പിച്ചത്.
മുപ്പത്തിയെട്ടാം വയസ്സിലെ ആത്മകഥയിൽ നിന്നും പുറത്തു വന്ന് 78-ാം വയസ്സുവരെയുള്ള ജീവിതം ആമിയിൽ ഉണ്ട്. ആമിയുടെ ദിവ്യ പ്രഭയിൽ തിരസ്‌കരിക്കപ്പെട്ട മാധവദാസിനെക്കുറിച്ച് വളരെ മികച്ച രീതിയിൽ കഥ പോയിട്ടുണ്ട്. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ അല്ലെങ്കിൽ ലൗ ജിഹാദിനു വേണ്ടി മതം മാറി എന്നു പറയുന്ന മാധവിക്കുട്ടിയേയും മാത്രമാണ് വായനാ ലോകത്തിന് അറിയാവുന്നത്. അതിനപ്പുറം ദിവ്യമായ പ്രണയവും തീവ്രമായ ആത്മ ബന്ധവും പുലർത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയാണ് സിനിമയിലുള്ളത്' കമൽ പറഞ്ഞു.
കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ 'ആമിയും, മലയാള ജീവചരിത്ര സിനിമകളും' എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആമി സിനിമ മിമിക്രിയല്ല, വിദ്യാ ബാലനായിരുന്നെങ്കിൽ ചിത്രം വിജയിക്കില്ലായിരുന്നു'വെന്നും കമൽ പരാമർശിച്ചു.
കഴിഞ്ഞ കേരള സാഹിത്യ ഫെസ്റ്റിവൽ കഴിഞ്ഞുള്ള യാത്രയിൽ കമൽ ഫോണിൽ വിളിച്ച് വാഗ്ദാനം ചെയ്ത വേഷമാണ് ആമി എന്നതും, അടുത്ത ലിറ്ററേച്ചർ ഫെസ്റ്റിൽ ആമിയായി കഴിഞ്ഞുവെന്ന സന്തോഷം മഞ്ജു വാര്യർ പങ്കുവെച്ചു.
വിവാദങ്ങൾ തന്നെ തളർത്തിയില്ലെന്നും, തിരക്കഥയിലുള്ള വിശ്വാസവും കമലിനോടുള്ള ആദരവുമാണ് തന്നെ ആമിയാക്കിയതെന്നും മഞ്ജു പറഞ്ഞു