- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാബാലന്റെ ഇമേജ് അല്ല മഞ്ജു വാര്യർക്ക്; വിദ്യയായിരുന്നെങ്കിൽ ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്;ആമി വിവാദത്തിൽ കമലിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ്ഡ് താരവും ദേശീയ അവാർഡ്വരെ നേടിയ മികച്ച നടിയുമായ വിദ്യാ ബാലനെ അപമാനിക്കുന്ന രീതിയിൽ താൻ അഭിമുഖം നൽകിയെന്ന ആരോപണം തെറ്റാണെന്ന് പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ വ്യക്തമാക്കി. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ആമിയിൽ വിദ്യാബാലനാണ് നായിക ആയിരുന്നെങ്കിൽ കൂടുതൽ ലൈംഗികത കടന്നുവരുമായിരുന്നെന്ന്' കമൽ പറഞ്ഞതായി അടിച്ചുവന്നത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും ഫെമിനിസ്റ്റ് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ വിദ്യാബാലനെ താൻ ഇകഴ്‌ത്തിയിട്ടില്ലെന്നും, അവരുടെ സ്‌ക്രീൻ ഇമേജ് വച്ച് ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സംവിധായകൻ എന്ന നിലയിൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നാണ് കമൽ വ്യക്തമാക്കുന്നത്. ഇത് ചിലർ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വിദ്യാ ബാലനായിരുന്നെങ്കിൽ കൂടുതൽ ലൈംഗികത ക
തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ്ഡ് താരവും ദേശീയ അവാർഡ്വരെ നേടിയ മികച്ച നടിയുമായ വിദ്യാ ബാലനെ അപമാനിക്കുന്ന രീതിയിൽ താൻ അഭിമുഖം നൽകിയെന്ന ആരോപണം തെറ്റാണെന്ന് പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ വ്യക്തമാക്കി. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'ആമിയിൽ വിദ്യാബാലനാണ് നായിക ആയിരുന്നെങ്കിൽ കൂടുതൽ ലൈംഗികത കടന്നുവരുമായിരുന്നെന്ന്' കമൽ പറഞ്ഞതായി അടിച്ചുവന്നത് വൻ വിവാദങ്ങൾക്കും ട്രോളുകൾക്കും ഫെമിനിസ്റ്റ് പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.
എന്നാൽ വിദ്യാബാലനെ താൻ ഇകഴ്‌ത്തിയിട്ടില്ലെന്നും, അവരുടെ സ്‌ക്രീൻ ഇമേജ് വച്ച് ലൈംഗികതയുയുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ കൂടുതൽ സംവിധായകൻ എന്ന നിലയിൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നാണ് കമൽ വ്യക്തമാക്കുന്നത്. ഇത് ചിലർ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വിദ്യാ ബാലനായിരുന്നെങ്കിൽ കൂടുതൽ ലൈംഗികത കടന്നുവരുമായിരുന്നെന്ന് തെറ്റായി വ്യാഖ്യാനിക്കയായിരുനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസാരത്തിനിടെ സാന്ദർഭികമായി പറഞ്ഞ രണ്ടു കാര്യങ്ങൾ അടർത്തി മാറ്റി ഒരുമിച്ചുചേർത്തതുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ രീതിയിൽ ആ പ്രസ്താവന അച്ചടിച്ചുവന്നതെന്ന് കമൽ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.