- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങിന് അഞ്ചു ദിവസം മുൻപാണ് അഭിനയിക്കാൻ തനിക്കാകില്ലെന്ന് വിദ്യ പറഞ്ഞത്; വിവാദങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാമെന്ന് വിദ്യ ഭയന്നിരിക്കണം; ആമിയിൽ മനസ്സ് തുറന്ന് കമൽ
കൊച്ചി: ആമിയെന്ന സിനിമയിൽ നിന്ന് വിദ്യാ ബാലന്റെ പിന്മാറ്റം തന്നെയേറെ വേദനിപ്പിച്ചുവെന്ന് സംവിധായകൻ കമൽ. സ്‌ക്രിപ്റ്റ് കേട്ടതോടെ വിദ്യ സമ്മതിച്ചു. ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം അവർ പഠിച്ചു. ഷൂട്ടിങിന് അഞ്ചു ദിവസം മുൻപാണ് അഭിനയിക്കാൻ തനിക്കാകില്ലെന്ന് വിദ്യ പറഞ്ഞത്. സിനിമ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. കാരണം എന്താണെന്ന് അവർ പറഞ്ഞിട്ടില്ല-കമൽ പറയുന്നു.പക്ഷേ രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ടല്ലാ. മതം മാറ്റമടക്കം ജീവിതത്തിൽ വിവാദമായ പല തീരുമാനങ്ങളുമെടുത്ത മാധവിക്കുട്ടിയുടെ ചിത്രത്തിനെതിരെ വിവാദങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാമെന്ന് വിദ്യ ഭയന്നിരിക്കണം. ഹിന്ദിയിൽ ഇത്തരത്തിൽ പല ആക്രമണങ്ങളും നടക്കുന്നതാകാം കാരണം. കൃത്യമായ കാര്യമറിയില്ല പക്ഷേ ഇങ്ങനെയകാമെന്ന് കരുതുന്നുവെന്ന് കമൽ പറഞ്ഞു.കമലിനോട് സംസാരിക്കാനും വിദ്യ തയ്യാറായില്ല. പൊതുസുഹൃത്തായ റസൂൽ പൂക്കുട്ടിയോടാണ് ഒടുവിൽ വിദ്യ സംസാരിച്ചത്. ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ വിഷമമുണ്ടെന്നും കാരണം നേരിൽ കാണുമ്പോൾ പറയാമെന്നുമാണ് താരം പറഞ്ഞത്. മാധവിക്കുട്ടിയ
കൊച്ചി: ആമിയെന്ന സിനിമയിൽ നിന്ന് വിദ്യാ ബാലന്റെ പിന്മാറ്റം തന്നെയേറെ വേദനിപ്പിച്ചുവെന്ന് സംവിധായകൻ കമൽ. സ്‌ക്രിപ്റ്റ് കേട്ടതോടെ വിദ്യ സമ്മതിച്ചു. ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം അവർ പഠിച്ചു. ഷൂട്ടിങിന് അഞ്ചു ദിവസം മുൻപാണ് അഭിനയിക്കാൻ തനിക്കാകില്ലെന്ന് വിദ്യ പറഞ്ഞത്. സിനിമ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. കാരണം എന്താണെന്ന് അവർ പറഞ്ഞിട്ടില്ല-കമൽ പറയുന്നു.
പക്ഷേ രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ടല്ലാ. മതം മാറ്റമടക്കം ജീവിതത്തിൽ വിവാദമായ പല തീരുമാനങ്ങളുമെടുത്ത മാധവിക്കുട്ടിയുടെ ചിത്രത്തിനെതിരെ വിവാദങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാമെന്ന് വിദ്യ ഭയന്നിരിക്കണം. ഹിന്ദിയിൽ ഇത്തരത്തിൽ പല ആക്രമണങ്ങളും നടക്കുന്നതാകാം കാരണം. കൃത്യമായ കാര്യമറിയില്ല പക്ഷേ ഇങ്ങനെയകാമെന്ന് കരുതുന്നുവെന്ന് കമൽ പറഞ്ഞു.
കമലിനോട് സംസാരിക്കാനും വിദ്യ തയ്യാറായില്ല. പൊതുസുഹൃത്തായ റസൂൽ പൂക്കുട്ടിയോടാണ് ഒടുവിൽ വിദ്യ സംസാരിച്ചത്. ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ വിഷമമുണ്ടെന്നും കാരണം നേരിൽ കാണുമ്പോൾ പറയാമെന്നുമാണ് താരം പറഞ്ഞത്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ ഏടുകളിലൂടെയുമാണ് കടന്നു പോകുന്ന ചിത്രമാണിത്. ഈ കഥാപാത്രം മഞ്ജുവിന് വലിയ വെല്ലുവിളിയാണെന്നും കമൽ പറഞ്ഞു.
വിദ്യാബാലന് പകരം മഞ്ജു വാര്യരെ നായികയാക്കാനാണ് കമലിന്റെ തീരുമാനം. ആമിയാകാൻ മഞ്ജുവും പൂർണ്ണ സമ്മതം അറിയിച്ചിട്ടുണ്ട്.