കുവൈത്ത്: 'മതേതരത്വം മരണമണി മുഴങ്ങുന്നുവോ' എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഒക്ടോബർ26 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന്റെ പ്രചരണ ഭാഗമായി ജനസന്പര്ക്ക പരിപാടി തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്വാഗത സംഘ കൺവീനര് സിദ്ധീഖ് മദനിയും പബ്ലിസിറ്റി കൺവീനർ അയ്യൂബ് ഖാൻ എന്നിവർ അറിയിച്ചു.

കുവൈത്തിലെ മുഴുവന് മലയാളികളിലേക്കും ബഹുജന സംഗത്തിന്റെ സന്ദേശം കൈമാറാനായി പതിനായിരം ലഘുലേഖയും നോട്ടീസും വിതരണം ചെയ്യും. തിങ്കളാഴ്ച അഹ്മദി ഏരിയ ജനസന്പര്ക്ക പരിപാടിയില് മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറും. പരിലാടിക്ക് ഏരിയ കോര്ഡിനേറ്റര് എൻജി. ഫിറോസ് ചുങ്കത്തറ നേതൃത്വം നല്കും.

മുവ്വായിരം മലയാളികളിലേക്ക് സന്ദേശം കൈമാറുന്ന ചൊവ്വാഴ്ച നടക്കുന്ന സിറ്റി ഏരിയ പരിപാടിക്ക് എൻജി. അൻവർ സാദത്ത് നേതൃത്വം നല്കും. നാലായിരം പേരിലേക്ക് സന്ദേശം എത്തിക്കുന്ന ഫർവാനിയ ഏരിയ പരിപാടി ബുധന്, വ്യാഴം ദിവസങ്ങളില് നടക്കും. ഏരിയ കോര്ഡിനേറ്റര് യൂനുസ് സലീം നേതൃത്വം നല്കും.

ഓരോ ഏരിയയിലേയും ജനസന്പര്ക്ക പരിപാടിക്ക് തെരെഞ്ഞെടുക്കപ്പെട്ട ഐ.ഐ.സിയുടെ 100 വളണ്ടിയര്മാര് അണിനിരക്കും.പോസ്റ്റര് ഡേ ചൊവ്വാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് 65507714, 97228093, 97562375, 99776124

26 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തില് ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി. കമാല് പാഷ പങ്കെടുക്കും.