- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം; തമിഴ്‌നാടു മുഖ്യമന്ത്രിയുടെ വിയോഗത്തിൽ കമൽഹാസന്റെ അനുശോചനക്കുറിപ്പു വിവാദത്തിൽ; കമലിന്റെ ആരാധകനായിരുന്നു എന്നോർത്തു ലജ്ജിക്കുന്നുവെന്ന് ആരാധകർ
ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ നടൻ കമൽഹാസന്റെ ട്വീറ്റ് വിവാദത്തിൽ. 'ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം' എന്നു കുറിച്ച കമലിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. നിങ്ങളുടെ ആരാധകനായതിൽ നാണിക്കുന്നു, ഇത്തരത്തിൽ ഒരു ട്വീറ്റിനെക്കാൾ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്' എന്നായിരുന്നു ഇക്കാര്യത്തിൽ ഒരു ആരാധകന്റെ പ്രതികരണം. ജയലളിതയുടെ വിയോഗത്തിൽ ദുഃഖിച്ചുനിൽക്കുന്ന ഈ വേളയിൽ ഇത്തരത്തിലൊരു ട്വീറ്റിട്ടത് പലരുടെയും കടുത്ത എതിർപ്പിന് ഇടയാക്കി. ആളുകളെ ബഹുമാനിക്കാനറിയാത്ത കമൽഹാസൻ സാഡിസ്റ്റായ കോമാളിയാണെന്നാണ് ചിലരുടെ പ്രതികരണം. ഇതിലും ഭേദം താങ്കൾ ഒന്നും ട്വീറ്റ് ചെയ്യാതിരിക്കുന്നതായിരുന്നു എന്നും ചിലർ പ്രതികരിക്കുന്നു. കമൽഹാസൻ നായകനായ വിശ്വരൂപം എന്ന ചിത്രത്തിന് തമിഴ്‌നാട്ടിൽ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കമൽഹാസനും ജയലളിതയും തമ്മിൽ നേരത്തെ അസ്വാസരസ്യങ്ങൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല ഇന്ത്യ തന്നെ തന്നെ വിട്ടുപോകാൻ താൻ ആഗ്രഹിക്കുന്നു എന്നും നാറി
ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തിൽ നടൻ കമൽഹാസന്റെ ട്വീറ്റ് വിവാദത്തിൽ. 'ജയലളിതയെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തു സഹതാപം മാത്രം' എന്നു കുറിച്ച കമലിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്.
നിങ്ങളുടെ ആരാധകനായതിൽ നാണിക്കുന്നു, ഇത്തരത്തിൽ ഒരു ട്വീറ്റിനെക്കാൾ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലത്' എന്നായിരുന്നു ഇക്കാര്യത്തിൽ ഒരു ആരാധകന്റെ പ്രതികരണം. ജയലളിതയുടെ വിയോഗത്തിൽ ദുഃഖിച്ചുനിൽക്കുന്ന ഈ വേളയിൽ ഇത്തരത്തിലൊരു ട്വീറ്റിട്ടത് പലരുടെയും കടുത്ത എതിർപ്പിന് ഇടയാക്കി.
ആളുകളെ ബഹുമാനിക്കാനറിയാത്ത കമൽഹാസൻ സാഡിസ്റ്റായ കോമാളിയാണെന്നാണ് ചിലരുടെ പ്രതികരണം. ഇതിലും ഭേദം താങ്കൾ ഒന്നും ട്വീറ്റ് ചെയ്യാതിരിക്കുന്നതായിരുന്നു എന്നും ചിലർ പ്രതികരിക്കുന്നു. കമൽഹാസൻ നായകനായ വിശ്വരൂപം എന്ന ചിത്രത്തിന് തമിഴ്‌നാട്ടിൽ പ്രദർശനാനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കമൽഹാസനും ജയലളിതയും തമ്മിൽ നേരത്തെ അസ്വാസരസ്യങ്ങൾ ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല ഇന്ത്യ തന്നെ തന്നെ വിട്ടുപോകാൻ താൻ ആഗ്രഹിക്കുന്നു എന്നും നാറിയ രാഷ്ട്രീയകളികളാണ് തമിഴ്‌നാട്ടിൽ നടക്കുന്നതെന്നുമുള്ള കമൽഹാസന്റെ പ്രതികരണവും അന്ന് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണു കമലിന്റെ ട്വീറ്റ് കൂട്ടിവായിക്കുന്നത്.