മിയിൽ വിദ്യാബാലനാണ് മാധവിക്കുട്ടിയായി വേഷമിട്ടിരുന്നതെങ്കിൽ അതിൽ അൽപം ലൈംഗികത കടന്നു വരുമെന്ന് സംവിധായകൻ കമൽ പറഞ്ഞതായി ഒരു വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വൻ വിവാദമാവുകയും ചെയ്തു. എന്നാൽ ഈ വിഷയത്തിൽ മൗനം പാലിച്ച കമൽ ഒടുവിൽ ഒരു ദേശിയ മാധ്യമത്തിന് മുന്നിൽ മനസ് തുറക്കുകയാണ്.

താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നാണ് കമൽ പറയുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി ഡേർട്ടി പിക്ചർ എന്ന സിനിമയിൽ അഭിനയിച്ച വിദ്യ ആയിരുന്നെങ്കിൽ കാമാതുരമായ രംഗങ്ങൾ ചിത്രീകരിക്കാൻ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു.

പക്ഷേ മഞ്ജുവിനുള്ളത് വ്യത്യസ്തമായ പ്രതിച്ഛായയാണ്. അതുകൊണ്ട് അത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ എനിക്ക് പരിമിതികളുണ്ടായിരുന്നു. എന്നാൽ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ ഒരു പരിധിവരെ മഞ്ജു അത്തരം ചെറിയ രംഗങ്ങൾ ചെയ്തിട്ടുണ്ട്. അതും വൈകാരികത ഒട്ടും ചോർന്നു പോകാതെ.

'വത്യസ്തമായ രണ്ട് സാഹചര്യങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ഒരുമിച്ച് നൽകിയപ്പോൾ എല്ലാം വളച്ചൊടിക്കപ്പെട്ടതാണത്. ഒന്ന് മാധവിക്കുട്ടിയുടെ ലൈംഗികതയെ സംബന്ധിച്ചായിരുന്നു. മറ്റൊന്നു ഒരു എഴുത്തുകാരി എന്ന നിലയിൽ മാധവിക്കുട്ടിയുടെ നിഷ്‌കളങ്കതയെ സംബന്ധിച്ചായിരുന്നു. ഈ രണ്ട് പരാമർശങ്ങൾ ഒരുമിച്ച് വന്നപ്പോൾ മാധവിക്കുട്ടിയെ ഒരു ഗ്രാമീണ പെൺകുട്ടിയായി ചിത്രീകരിച്ചു വെച്ചിരിക്കുകയാണെന്ന് പലരും വ്യാഖ്യാനിച്ചു. സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് അതല്ല.

വിദ്യ ആമിയിൽ നിന്ന്പിന്മാറിയത് എന്തിനെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തുകൊണ്ടാണ് ആമി വേണ്ടെന്ന് വെച്ചതെന്ന് വിദ്യ എപ്പോഴെങ്കിലും പറയുമായിരിക്കും എന്നും കമൽ പറയുന്നു.

ആമിയിൽ നിന്ന് വിദ്യാ ബാലൻ പിന്മാറിയതിൽ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും വിദ്യയായിരുന്നു ആമിയെങ്കിൽ അതിൽ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്നും കമൽ പറഞ്ഞാതായി ഒരു വെബ്‌സൈറ്റ് വാർത്ത നൽകിയതാണ് വിവാദമായത്. ത് വിവാദമാവുകയും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി വരികയും ചെയ്തു. തുടർന്ന് കമലിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.