- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ കമൽ ചലച്ചിത്ര അക്കാദമി ചെയർമാനാകും; കെഎസ്എഫ്ഡിസി ചെയർമാനായി ലെനിൻ രാജേന്ദ്രനെയും പരിഗണിക്കുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ കമലിനെ പരിഗണിക്കുന്നതായി സൂചന. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംവിധാകയൻ ലെനിൻ രാജേന്ദ്രനെ കെഎസ്എഫ്ഡിസി ചെയർമാനായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം കൈമാറിയതായാണു സൂചന. ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമൽ.നിലവിൽ സംവിധായകൻ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. കമൽ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് പ്രിയദർശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ. പ്രിയദർശൻ രാജിവച്ചതിനെ തുടർന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയർമാനാക്കിയത്. കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനത്തേക്ക് ലെനിൻ രാജേന്ദ്രന്റെ പേരിനു പുറമെ സിബിമലയിലിന്റെ പേരും പരിഗണനയിലുണ്ട്. ഇത്തവണത്തെ ബജറ്റിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിക്കായി അമ്പത് കോടി രൂപാ അനുവദിച്ചിരുന്നു. സിനിമാ പ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് രാജ്യാന്തര
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ കമലിനെ പരിഗണിക്കുന്നതായി സൂചന. ഇക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
സംവിധാകയൻ ലെനിൻ രാജേന്ദ്രനെ കെഎസ്എഫ്ഡിസി ചെയർമാനായി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം കൈമാറിയതായാണു സൂചന.
ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമൽ.
നിലവിൽ സംവിധായകൻ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. കമൽ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലത്ത് പ്രിയദർശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ. പ്രിയദർശൻ രാജിവച്ചതിനെ തുടർന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയർമാനാക്കിയത്.
കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനത്തേക്ക് ലെനിൻ രാജേന്ദ്രന്റെ പേരിനു പുറമെ സിബിമലയിലിന്റെ പേരും പരിഗണനയിലുണ്ട്. ഇത്തവണത്തെ ബജറ്റിൽ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്ഥിരം വേദിക്കായി അമ്പത് കോടി രൂപാ അനുവദിച്ചിരുന്നു. സിനിമാ പ്രേമികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി. കഴക്കൂട്ടത്ത് സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആറേക്കറിലാണ് തിയറ്റർ കോംപ്ലക്സ് പണിയുന്നത്.