- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കും; വിടവാങ്ങൽ പ്രഖ്യാപിച്ച് കമൽഹാസൻ; മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനാകുന്നതിനു വേണ്ടി അഭിനയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉലകനായകൻ
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമൽഹാസൻ. രാഷ്ട്രീയ പ്രവർത്തനത്തിനായി കൂടുതൽ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തിൽ നിന്നുള്ള ഈ വിടവാങ്ങലെന്നും കമൽ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്തിൽ 'ട്വന്റി-20'യുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായുള്ള ഭവനപദ്ധതിയുടെ താക്കോൽദാനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു കമൽഹാസൻ. മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന കമലിന്റെ പ്രഖ്യാപനം.തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാർട്ടി മൽസരിക്കുമെന്ന് ആവർത്തിച്ച കമൽ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു. തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സ്ഥാനാർത്ഥികളെ നിർത്തും. അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികൾക്ക് ധനസഹായം നൽകുമെന്നും കമൽ പറഞ്ഞു. ഈ മാസം 14ന് ഇന്ത്യൻ 2ന്റെ ചി
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമൽഹാസൻ. രാഷ്ട്രീയ പ്രവർത്തനത്തിനായി കൂടുതൽ സമയം കണ്ടെത്തുന്നതിനാണ് അഭിനയജീവിതത്തിൽ നിന്നുള്ള ഈ വിടവാങ്ങലെന്നും കമൽ പറഞ്ഞു. കൊച്ചി കിഴക്കമ്പലം പഞ്ചായത്തിൽ 'ട്വന്റി-20'യുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായുള്ള ഭവനപദ്ധതിയുടെ താക്കോൽദാനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു കമൽഹാസൻ.
മുഴുവൻ സമയ രാഷ്ട്രിയ പ്രവർത്തകനാകുന്നതിന്റെ ഭാഗമായാണ് സിനിമ അഭിനയം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന കമലിന്റെ പ്രഖ്യാപനം.തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം തന്റെ പാർട്ടി മൽസരിക്കുമെന്ന് ആവർത്തിച്ച കമൽ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും പറഞ്ഞു.
തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സ്ഥാനാർത്ഥികളെ നിർത്തും. അഭിനയജീവിതം അവസാനിപ്പിച്ചതിന് ശേഷവും സ്വന്തം നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് സാമൂഹ്യപ്രസക്തിയുള്ള പരിപാടികൾക്ക് ധനസഹായം നൽകുമെന്നും കമൽ പറഞ്ഞു. ഈ മാസം 14ന് ഇന്ത്യൻ 2ന്റെ ചിത്രീകരണം ആരംഭിക്കും. 1996ൽ ഷങ്കർ-കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തെത്തി വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ഇന്ത്യൻ 2. കാജൽ അഗർവാളാണ് ചിത്രത്തിൽ നായികയാവുന്നത്.
എന്നാൽ നേരത്തേ കമൽ ചെയ്യുമെന്ന് പറഞ്ഞിരുന്ന മറ്റൊരു പ്രോജക്ട് ഇതോടെ യാഥാർഥ്യമാവില്ലെന്ന് ഉറപ്പായി. ഭരതന്റെ സംവിധാനത്തിൽ 1992ൽ പുറത്തെത്തിയ 'തേവർ മകന്റെ' രണ്ടാംഭാഗത്തിൽ താൻ അഭിനയിക്കുമെന്ന് കമൽ മുൻപൊരിക്കൽ പറഞ്ഞതാണ്. എന്നാൽ പുതിയ പ്രഖ്യാപനത്തോടെ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയാവും.