- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി സബ്രീന സിംഗിന് നിയമനം
ന്യുയോർക്ക് : ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി ഇന്ത്യൻ അമേരിക്കൻ സബ്രീനാ സിംഗിനെ (32) നിയമിച്ചു. മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന സെനറ്റർ കോറി ബുക്കർ, ന്യുയോർക്ക് മേയർ മൈക്ക് ബ്ലൂംബെർഗ് എന്നിവരുടെ മാധ്യമ വക്താവായി സബ്രീന പ്രവർത്തിച്ചിരുന്നു.
കമലാ ഹാരിസിന്റെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതീവ സന്തുഷ്ടയാണെന്നും നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ബൈഡൻ ഹാരിസ് കൂട്ടുകെട്ടിനെ വിജയിപ്പിക്കാൻ ശക്തമായ പ്രചരണം നടത്തുന്നതിന് ഇപ്പോൾ തന്നെ ഞാൻ തയ്യാറായിരിക്കുന്നു സബ്രീനാ പറഞ്ഞു.
പ്രധാന രാഷ്ട്രീയ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ പ്രസ് സെക്രട്ടറിയായി ഇന്ത്യൻ അമേരിക്കനെ നിയമിക്കുന്നതു ആദ്യമായിട്ടാണ്.
നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ ഇന്ത്യ ലീഗ് ഓഫ് അമേരിക്ക നേതാവ് സർദാർ ജെ. ജെ. സിംഗിന്റെ കൊച്ചുമകളാണ് കലിഫോർണിയ ലൊസാഞ്ചൽസിൽ നിന്നുള്ള സബ്രീന. ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യാ ലീഗാ ഓഫ് അമേരിക്ക.
2018 ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻ ഡയറക്ടറായി സബ്രീന പ്രവർത്തിച്ചിരുന്നു. സതേൺ കലിഫോർണിയ യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥിയാണ് സബ്രീന. ഇന്റർനാഷണൽ റിലേഷൻസിലാണ് ഇവർ ബിരുദം നേടിയിട്ടുള്ളത്.