- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കൻ പ്രസിഡന്റാകണമെന്ന് കമലയുടെ മടിയിലിരുന്ന് കൊഞ്ചി കൊച്ചു പെൺകുട്ടി; 35 വയസ് കഴിയുമ്പോൾ നിനക്കും പ്രസിഡന്റാകാമെന്ന് ആശ്വസിപ്പിച്ച് കമലാ ഹാരിസ്: വൈറലായി കമലാ ഹാരിസിന്റെ വീഡിയോ
അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയത്തിന് തൊട്ടരുകിലാണ് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഇന്ത്യൻ വംശജ കമലാ ഹാരിസും. വിജയം പടിവാതിൽക്കലെത്തിയപ്പോൾ കമല ഹാരിസ് തന്റെ ബന്ധുവായ കൊച്ചുകുട്ടിയുമായി നടത്തിയ സംഭാഷണത്തിന്റെ വിഡിയോ ദശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കമലയുടെ അടുത്ത ബന്ധു മീന ഹാരിസിന്റെ മകൾ അമാര അജഗുവുമായാണ് കമല സംസാരിക്കുന്ന വിഡിയോ പുറത്തുവന്നത്.
കമലയുടെ മടിയിലിരുന്ന് തനിക്കും അമേരിക്കൻ പ്രസിഡന്റാകണമെന്ന് കൊഞ്ചുകയാണ് അമാര. 35 വയസ് കഴിയുമ്പോൾ നിനക്കും പ്രസിഡന്റാകാമെന്ന് കമല അവളൊട് പറയുന്നു. 12 സെക്കൻഡാണ് വിഡിയോയുടെ ദൈർഘ്യം. മീന ഹാരിസാണ് വിഡിയോസമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. കസേരയിൽ ഇരിക്കുന്ന കമലയുടെ മടിയിൽ ഇരുന്നാണ് അമാരയുടെ കൊഞ്ചൽ.
തന്റെ സ്വപ്നത്തെക്കുറിച്ചാണ് അമര ഡെമോക്രാറ്റ് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലയോടു സംസാരിക്കുന്നത്. ഒരിക്കൽ തനിക്കും പ്രസിഡന്റ് ആകണമെന്ന് അമാര കൊഞ്ചിപ്പറയുമ്പോൾ കമല മറുപടി പറയുന്നു: തീർച്ചയായും നിനക്കും യുഎസ് പ്രസിഡന്റാകാൻ കഴിയും. ഇപ്പോഴല്ല. 35 വയസ്സായതിനുശേഷം- കമല അമാരയോടു പറയുന്നു. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലായി.
View this post on InstagramThis conversation went on for like an hour
A post shared by Meena Harris (@meena) on
നാല് ലക്ഷം പേർ ഇതിനോടകം വിഡിയോ കണ്ടു. 42.000 പേർ ലൈക്ക് ചെയ്തു. വിഡിയോ ഷെയർ ചെയ്ത മീനയ്ക്ക് നന്ദി പറഞ്ഞ അവർ വിഡിയോ കണ്ടതിലുള്ള സന്തോഷവും കമന്റുകളിലൂടെ രേഖപ്പെടുത്തുന്നു. പ്രമുഖ മോഡൽ പത്മാലക്ഷ്മി 'ഛവ ങ്യ ഏീറ' എന്ന കുറിപ്പോടെയാണ് വിഡിയോ ഏറ്റെടുത്തത്. തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ ബൈഡനൊപ്പം കമലയും വിജയത്തിലേക്കു കുതിക്കുകയാണ്.