- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നമ്മൾ അത് നേടിയിരിക്കുന്നു ജോ'.. വിജയ പ്രഖ്യാപനത്തിന് പിന്നാലെ ബൈഡനുമായുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ട് കമല; അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റും ആദ്യത്തെ കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റുമായി ഇന്ത്യൻ വംശജ കമലാ ഹാരിസ് ചരിത്രത്തിലേക്ക്
വാഷിങ്ടൺ: അമേരിക്കയുടെ ചരിത്ര താളുകളിൽ പുതിയ ഇടം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റും ആദ്യത്തെ കറുത്ത വർഗക്കാരിയായ വൈസ് പ്രസിഡന്റുമായാണ് കമല ചരിത്രത്തിലേക്ക് നടന്നു കയറിയത്. തെക്കൻ ഏഷ്യൻ വംശജയായ ആദ്യത്തെ വൈസ് പ്രസിഡന്റ് എന്ന ഖ്യാതിയും തമിഴ്നാട്ടുകാരിയായ കമലയ്ക്ക് സ്വന്തം. വിജയപ്രഖ്യാപനത്തിന് പിന്നാലെ താനും ബൈഡനുമായുള്ള ഫോൺ സംഭാഷണം പുറത്ത് വിട്ടുകൊണ്ടായിരുന്നു കമലയുടെ ആഘോഷങ്ങൾ തുടങ്ങിയത്.
'നമ്മൾ അത് നേടിയിരിക്കുന്നു ജോ. നിങ്ങൾ അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആകാൻ പോവുന്നു' എന്ന് തുടങ്ങുന്ന ബൈഡനുമായുള്ള ഫോൺ സംഭാഷണമാണ് കമല പുറത്ത് വിട്ടത്. കാലിഫോർണിയ സെനറ്ററായിരുന്നു 56കാരിയായ കമലാ ഹാരിസ്. പിന്നാലെ കമലയുടെ ഭർത്താവ് ഡഗ് എംഫും കമലയെ അനുമോദിച്ച് ട്വീറ്റ് ചെയ്തു. 2014ലാണ് കമലയും എംഫും വിവാഹിതരാകുന്നത്. എംഫിന്റെ ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളെയും ഇവർ വളർത്തുന്നുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്ന വനിതയായി ചരിത്രം കുറിച്ച കമല നാലു വർഷം മുമ്പ് പരാജയപ്പെട്ട ഹിലരിക്ക് പകരം അമേരിക്കയുടെ പുതിയ പ്രതീക്ഷയായി മാറുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഡെമോക്രാറ്റിക് പാർട്ടിയിലെ ഉദിച്ചുയർന്ന താരമായി കമല മാറിയിരുന്നു. അമേരിക്കൻ സെനറ്ററാകുന്നതിന് മുമ്പ് സാൻ ഫ്രാൻസിസ്കോയിലെ ഡിസ്ട്രിക്ട് അറ്റോണിയായും കാലിഫോർണിയയിലെ അറ്റോണി ജെനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ തന്നെ മറ്റൊന്നും ആലോചിക്കാതെ ബൈഡൻ കമലയെ ഒപ്പം കൂട്ടുകായയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ട്രംപ് പല തവണ കമലയെ അപമാനിച്ചിട്ടുണ്ട്. 1964ലാണ് ശ്യാമളാ ഗോപാലന്റെയും ജമൈക്കൻ സ്വദേശിയായ ഡൊണാൾഡ് ഹാരിസിന്റെയും മകളായി കമല ജനിച്ചത്.

ഹോവഡ് സർവകലാശാലയിൽനിന്നും കലിഫോർണിയ സർവകലാശാലയുടെ ഹേസ്റ്റിങ്സ് കോളജ് ഓഫ് ലോയിൽനിന്നും പഠിച്ചിറങ്ങിയ കമല, കലിഫോർണിയയുടെ നിയമസംവിധാനത്തിലൂടെയാണ് ഉയർന്നുവന്നത്. 2010 ൽ സ്റ്റേറ്റ് അറ്റോർണി ജനറലായി നിയമിതയായി. 2016 ലെ തിരഞ്ഞെടുപ്പിൽ യുഎസ് സെനറ്റിലെത്തിയ കമല ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജയാണ്, ആദ്യ ദക്ഷിണേഷ്യൻ അമേരിക്കൻ വംശജയും.
അമ്മയുടെ പിന്തുണയോടെ പൗരാവകാശ പ്രവർത്തനങ്ങളിലൂടെണ് അവർ ആദ്യമായി പൊതുപ്രവർത്തന മേഖലയിൽ എത്തുന്നത്. കമലയ്ക്ക് ഏഴുവയസ്സ് ഉള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്. 12 ാം വയസ്സിൽ കാനഡയിലെ ക്യുബെക്കിലെ മോൺട്രിയലിലേക്ക് അമ്മയ്ക്കും സഹോദരി മായയ്ക്കും ഒപ്പം കമല മാറി. പിന്നീട് ഹോവഡ് സർവകലാശാലയിൽ പഠിക്കാനായി അവർ യുഎസിൽ തിരിച്ചെത്തിയത് നാഴിക കല്ലായി. ലിബറൽ ആർട്സ് സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ അവിടുത്തെ ഡിബേറ്റ് സംഘത്തിലും ചേർന്നു. സാമ്പത്തിക ശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ നേടിയതിനു പിന്നാലെ നിയമത്തിൽ ബിരുദം എടുക്കുകയും ചെയ്തു.
1990 ൽ കലിഫോർണിയ സ്റ്റേറ്റ് ബാറിൽ ചേർന്ന് തന്റെ കരിയറിൽ കമല ശ്രദ്ധിച്ചുതുടങ്ങി. പിന്നാലെ അലമേഡ കൗണ്ടിയിലെ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോർണിയായി. 1998ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസിലെ കരിയർ ക്രിമിനൽ യൂണിറ്റിന്റെ മാനേജിങ് അറ്റോർണിയായി അവർ ചുമതലയേറ്റെടുത്തു. 2000 ൽ അതേ ഓഫിസിന്റെ കമ്യൂണിറ്റി ആൻഡ് നെയ്ബർഹുഡ് ഡിവിഷന്റെ മേധാവിയായി. ഈ ചുമതല വഹിക്കുമ്പോഴാണ് കലിഫോർണിയയുടെ ആദ്യ ബ്യൂറോ ഓഫ് ചിൽഡ്രൻസ് ജസ്റ്റിസ് സ്ഥാപിച്ചത്.
നവംബർ 2010 ൽ കലിഫോർണിയ അറ്റോർണി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജയും ആദ്യ വനിതയുമായി അവർ. 2016 നവംബറിലാണ് കലിഫോർണിയയിൽനിന്ന് കമല സെനറ്റിലെത്തിയത്. സെനറ്റിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ഗവൺമെന്റൽ അഫയർ കമ്മിറ്റി, സിലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ്, കമ്മിറ്റി ഓൺ ജുഡീഷ്യറി ആൻഡ് കമ്മിറ്റി ഓൺ ബജറ്റ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനത്തോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിൽ (2019 ജനുവരി 21ന്) പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്നതായി അവർ പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്ന ഡെമോക്രാറ്റുകളുടെ പട്ടികയിൽ മുൻപന്തിയിൽ കമലയുണ്ടായിരുന്നു. അറ്റോർണി ജനറൽ ആയിരുന്ന കാലഘട്ടത്തിലെ ചില നയങ്ങളിൽ പാർട്ടിക്കുള്ളിൽനിന്നുതന്നെ വീണ്ടും വിമർശനം ഉയർന്നു വന്നിരുന്നു. പിന്നീട് അവർ മൽസരരംഗത്തുനിന്നു പിന്മാറി.
കമലയാണ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെന്ന് 2020 ഓഗസ്റ്റ് 11ന് ജോ ബൈഡൻ പ്രഖ്യാപിച്ചു. അറ്റോർണി ജനറലായി കമല ജോലി ചെയ്തപ്പോൾ തന്റെ മകൻ ബ്യൂ ബൈഡനുമൊത്തു പ്രവർത്തിച്ചിരുന്നെന്നും വലിയ ബാങ്കുകളെ ചോദ്യം ചെയ്യാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള അവരുടെ കഴിവിനെ അന്നേ ശ്രദ്ധിച്ചിരുന്നുവെന്നും ബൈഡൻ വ്യക്തമാക്കി. പീഡനത്തിൽനിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിലും ഇവർ ഭാഗഭാക്കായിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
2009 ലാണ് ആദ്യ പുസ്തകം 'സ്മാർട് ഓൺ ക്രൈം: എ കരിയർ പ്രോസിക്യൂട്ടേഴ്സ് പ്ലാൻ ടു മെയ്ക്ക് അസ് സേഫർ' പ്രസിദ്ധീകരിക്കുന്നത്. ദ് ട്രൂത്സ് വി ഹോൾഡ്: ആൻ അമേരിക്കൻ ജേണി, സൂപ്പർഹീറോസ് ആർ എവരിവേർ എന്നീ പുസ്തകങ്ങൾ 2019 ന്റെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ