തിരുവനന്തപുരം:നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽസെന്റർ ഏർപ്പടുത്തിയ ആറാമത് കമലാ സുരയ്യ ചെറുകഥ അവാർഡ്‌വിതരണവും 'സ്‌നേഹപൂർവ്വം, കമലാ സുരയ്യക്ക്' സ്മരണാഞ്ജലി ഉദ്ഘാടനവുംഇന്ന് (ജൂലൈ 28, വെള്ളി) വൈകിട്ട് 4.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും.

10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2017 ലെ കമലാ സുരയ്യചെറുകഥ അവാർഡ് പി. സീമക്ക് (കഥ: സംശയങ്ങളിൽ ആഞ്ചലമേരി ഇങ്ങനെ)സമ്മാനിക്കും. പ്രത്യേക ജൂറി അവാർഡുകൾ പി.സി. മിനി (മമക്കുതിര), കീർത്തി സാഗർ(സപത്‌നി), നിഷ അനിൽകുമാർ (ശിഥില സമാധി), ദേവി നായർ (ആദ്യവായനകഴിഞ്ഞ പുസ്തകം) എന്നിവർക്കും നിയമസഭാ സ്പീക്കർ സമ്മാനിക്കും.

പബ്ലിക് റിലേഷസ് വകുപ്പ്, നിംസ് മെഡിസിറ്റി എന്നിവയുടെസഹകരണേത്താടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ നിയമസഭാ മുൻഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അദ്ധ്യക്ഷത വഹിക്കും. പ്രധാനമ ്രന്തിയുടെമുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ, ഡോ.ഡി. ബാബുപോൾ, ഡോ. ജോർജ്ജ്ഓണക്കൂർ, പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ,നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാൻസലർ എം.എസ്. ഫൈസൽഖാൻകേരള സംഗീത നാടക അക്കാദമി മു3 സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവർ
പ്രസംഗിക്കും.