തിരുവനന്തപുരം വിവിധ മേഖലകളിൽ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള കമല സുരയ്യ എക്‌സലൻസ് അവാർഡിന് പി കെ ശ്രീമതി എംപി അർഹയായി. ഇന്ദിര രാമകൃഷ്ണപിള്ള, അന്നമ്മ ബേബി തങ്കച്ചൻ, ആനന്ദി രാമചന്ദ്രൻ എന്നിവരും ഇതേ അവാർഡിന് അർഹരായി.

ശിൽപ്പവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ അഞ്ചിന് വൈകിട്ട് നാലിന് തിരുവനന്തപുരം നന്താവനം പൊലീസ് ക്യാമ്പിനു സമീപമുള്ള പാണക്കാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണൻ അവാർഡുകൾ സമ്മാനിക്കും.