തിരുവനന്തപുരം: സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാർത്ഥം എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്‌ക്കാരം ഡോ. ശ്രീരേഖ പണിക്കർ രചിച്ച 'മരണമില്ലാത്ത മാധവി' എന്ന കഥയ്ക്ക് ലഭിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രസിദ്ധീകൃതമായ ചെറുകഥയാണ് അവാർഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

പ്രത്യേക ജൂറി അവാർഡിന് ഡോ. ഇ. സന്ധ്യ (മേരി), സ്റ്റെഫി സോഫി (ജുനൈന), പ്രിയ സുനിൽ (എളുപ്പമല്ലാത്ത കാര്യങ്ങൾ) എന്നിവരും അർഹരായി.