- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗൗതമിക്ക് സുഖവും ആശ്വാസവും നൽകുന്ന ഏതു കാര്യത്തിലും ഞാൻ സന്തോഷവാനാണ്'; എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഞാനുണ്ടാകും; പ്രതികരണവുമായി കമൽഹാസൻ
പതിമൂന്ന് വർഷത്തെ ലിവിങ് ടുഗതർ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കമൽഹസന്റെ പ്രതികരണം എത്തി. ആരേയും കുറ്റപ്പെടുത്താതെയാണ് കമലിന്റെ പ്രതികരണം. ഗൗതമിക്കും മകൾക്കും സന്തോഷം തരുന്ന എല്ലാ കാര്യത്തിലും ഞാൻ സന്തോഷവാനാണ്. അക്കാര്യത്തിൽ എന്റെ വികാരങ്ങൾക്കല്ല വില. എന്തായാലും ഇരുവരും സന്തോഷവതികളായിരിക്കുക. അവർക്ക് എല്ലാ ആശംസകളും. എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഞാനുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് ഞാൻ. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി(ഗൗതമിയുടെ മകൾ) എന്നീ മൂന്നു മക്കളാൽ അനുഗ്രഹീതനാണ് ഞാൻ. എന്നും കമൽ പറഞ്ഞു. ഇരുവരും തമ്മിലുള്ള ലിവിങ് ടുഗദർ ബന്ധം ഉപേക്ഷിക്കുന്നതായി ഗൗതമി തന്നെയാണ് അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ബ്ലോഗിലായിരുന്നു ഗൗതമി വേർ പിരിയുന്നത് അറിയിച്ചത്. ഇനി ഞാനും മിസ്റ്റർ ഹാസനും ഒന്നിച്ചായിരിക്കില്ല എന്നു പറയുന്നത് ഹൃദയഭേദകമാണ്. പതിമൂന്നു വർഷത്തെ ഒന്നിച്ചുള്ള വാസത്തിനൊടുവിൽ ഞാൻ എന്റെ ജീവിതത്തിൽ എട
പതിമൂന്ന് വർഷത്തെ ലിവിങ് ടുഗതർ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കമൽഹസന്റെ പ്രതികരണം എത്തി. ആരേയും കുറ്റപ്പെടുത്താതെയാണ് കമലിന്റെ പ്രതികരണം. ഗൗതമിക്കും മകൾക്കും സന്തോഷം തരുന്ന എല്ലാ കാര്യത്തിലും ഞാൻ സന്തോഷവാനാണ്. അക്കാര്യത്തിൽ എന്റെ വികാരങ്ങൾക്കല്ല വില. എന്തായാലും ഇരുവരും സന്തോഷവതികളായിരിക്കുക. അവർക്ക് എല്ലാ ആശംസകളും. എന്ത് ആവശ്യങ്ങൾക്കും അവർക്കൊപ്പം ഞാനുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യമുള്ള അച്ഛനാണ് ഞാൻ. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി(ഗൗതമിയുടെ മകൾ) എന്നീ മൂന്നു മക്കളാൽ അനുഗ്രഹീതനാണ് ഞാൻ. എന്നും കമൽ പറഞ്ഞു.
ഇരുവരും തമ്മിലുള്ള ലിവിങ് ടുഗദർ ബന്ധം ഉപേക്ഷിക്കുന്നതായി ഗൗതമി തന്നെയാണ് അറിയിച്ചത്. ഏറെ ഹൃദയവേദനയോടെയാണ് ഈ വിവരം പങ്കുവെക്കുന്നതെന്നും തീരുമാനം വ്യക്തിപരമാണെന്നുമായിരുന്നു ഗൗതമി പറഞ്ഞത്. ബ്ലോഗിലായിരുന്നു ഗൗതമി വേർ പിരിയുന്നത് അറിയിച്ചത്. ഇനി ഞാനും മിസ്റ്റർ ഹാസനും ഒന്നിച്ചായിരിക്കില്ല എന്നു പറയുന്നത് ഹൃദയഭേദകമാണ്. പതിമൂന്നു വർഷത്തെ ഒന്നിച്ചുള്ള വാസത്തിനൊടുവിൽ ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മനക്ലേശമുണ്ടാക്കുന്ന തീരുമാനങ്ങളിലൊന്നാണിത്. പരസ്പര പ്രതിബദ്ധമായ ഒരു ബന്ധത്തിൽ രണ്ടാളുടെയും വഴികളും ചിന്തയും വ്യത്യസ്തമാണെന്നു തിരിച്ചറിയാൻ കാലങ്ങളെടുക്കും. അപ്പോൾ സ്വന്തം സ്വപ്നങ്ങൾ ബാക്കിയാക്കി യാഥാർഥ്യത്തെ മനസിലാക്കുകയും പിന്നീട് ഒറ്റയ്ക്കു മുന്നോട്ടുപോവുകയുമായിരിക്കും പോംവഴി. ഈ സാഹചര്യത്തിലെത്താൻ തനിക്കേറെ കാലം വേണ്ടിവന്നു. ഹൃദയഭേദകമായ ഈ സത്യം തിരിച്ചറിയാനും തീരുമാനത്തിലെത്താനും തനിക്കു കുറഞ്ഞതു രണ്ടുവർഷമെങ്കിലും വേണ്ടിവന്നു. ഗൗതമി ബ്ലോഗിൽ കുറിച്ചു.