- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാംബോജിയിലെ അമ്മിണിയെ മേക്കപ്പ് മാൻ റഷീദ് അഹമ്മദ് അണിയിച്ചൊരുക്കിയത് അഞ്ച് മണിക്കൂർ സമയമെടുത്ത്; കലാകാരന്മാരുടെ കഥപറയുന്ന ചിത്രത്തിലെ രചനാ നാരായണൻ കുട്ടിയുടെ വ്യത്യസ്തമായ വേഷപ്പകർച്ച കാണാം
ദേശീയ അവാർഡ് നേടിയ പ്രിയമാനസം എന്ന സംസ്‌കൃത ചിത്രത്തിനുശേഷം വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് കാംബോജി. വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രചനാ നാരായണൻകുട്ടിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കാംബോജിയിൽ കലാസമ്പന്നതയിൽ തിളങ്ങിയ ഒരു കാലഘട്ടത്തിലെ സത്യസന്ധരായ കലാകാരന്മാരുടെയും അവരെ ജീവിക്കാൻ പ്രേരിപ്പിച്ച കലാരൂപങ്ങളുടെയും തനിമയാണ് ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിൽ അമ്മിണി എന്ന കഥാപാത്രത്തെയാണ് രചനാ നാരയണൻ കുട്ടി അവതരിപ്പി ക്കുന്നത്. അമ്മിണിയുടെ മെയ്ക്കപ്പിനായി സ്പെഷ്യൽ മേക്കപ്പിന്റെ അനന്ത സാധ്യത തേടിയിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. റഷീദ് അഹമ്മദാണ് അമ്മിണിയെ അണിയിച്ചൊരുക്കയത്. അമ്മിണിയുടെ മെയ്ക്കപ്പ മലയാള സിനിമയിൽ ഇടം നേടുമെന്നും സംവിധായകൻ വിനോദ് മങ്കര പറഞ്ഞു. ദിവസവും അഞ്ച് മണിക്കൂർ സമയം എടുത്തായിരുന്നു മെയ്ക്കപ്പ് മാൻ റഷീദ് അഹമ്മദ് അമ്മിണിയെ അണിയിച്ചൊരുക്കിരുന്നത്. ഒഎൻവി കുറുപ്പ് അവസാനമായി സിനിമാഗാനം എഴുതിയത് ഈ ചിത്രത്തിനാണ്. എം. ജയചന്ദ്രനാണ് സംഗീത സംവിധായകൻ.
ദേശീയ അവാർഡ് നേടിയ പ്രിയമാനസം എന്ന സംസ്‌കൃത ചിത്രത്തിനുശേഷം വിനോദ് മങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് കാംബോജി. വിനീത്, ലക്ഷ്മി ഗോപാലസ്വാമി, രചനാ നാരായണൻകുട്ടിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കാംബോജിയിൽ കലാസമ്പന്നതയിൽ തിളങ്ങിയ ഒരു കാലഘട്ടത്തിലെ സത്യസന്ധരായ കലാകാരന്മാരുടെയും അവരെ ജീവിക്കാൻ പ്രേരിപ്പിച്ച കലാരൂപങ്ങളുടെയും തനിമയാണ് ദൃശ്യവത്കരിക്കുന്നത്.
ചിത്രത്തിൽ അമ്മിണി എന്ന കഥാപാത്രത്തെയാണ് രചനാ നാരയണൻ കുട്ടി അവതരിപ്പി ക്കുന്നത്. അമ്മിണിയുടെ മെയ്ക്കപ്പിനായി സ്പെഷ്യൽ മേക്കപ്പിന്റെ അനന്ത സാധ്യത തേടിയിട്ടുണ്ടെന്ന് സംവിധായകൻ പറഞ്ഞു. റഷീദ് അഹമ്മദാണ് അമ്മിണിയെ അണിയിച്ചൊരുക്കയത്. അമ്മിണിയുടെ മെയ്ക്കപ്പ മലയാള സിനിമയിൽ ഇടം നേടുമെന്നും സംവിധായകൻ വിനോദ് മങ്കര പറഞ്ഞു. ദിവസവും അഞ്ച് മണിക്കൂർ സമയം എടുത്തായിരുന്നു മെയ്ക്കപ്പ് മാൻ റഷീദ് അഹമ്മദ് അമ്മിണിയെ അണിയിച്ചൊരുക്കിരുന്നത്.
ഒഎൻവി കുറുപ്പ് അവസാനമായി സിനിമാഗാനം എഴുതിയത് ഈ ചിത്രത്തിനാണ്. എം. ജയചന്ദ്രനാണ് സംഗീത സംവിധായകൻ. ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, ഹരീഷ് പേരടി, ബാലാജി അലിയാർ, കലാ മണ്ഡലം ഈശ്വരൻ ഉണ്ണി, ശിവൻ നമ്പൂതിരി, സോനാ നായർ, കലാ രഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ലക്ഷ്മി.എം.പത്മനാഭനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.