- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വലിയ സമ്പന്നന്റെ ഭാര്യ കാമിലയെ സ്വീകരിക്കാൻ എത്തിയത് മുഖം മാത്രം പുറത്ത് കാട്ടി; ഇന്ത്യയിലും തെക്ക്കിഴക്കൻ ഏഷ്യയിലും ചാൾസും കാമിലയും ചുറ്റിക്കറങ്ങുന്നത് 11 ദിവസം; ആകെ തളർന്നും മടുത്തും ബ്രിട്ടീഷ് കിരീടാവകാശിയുടെ ഭാര്യ
തെക്ക്കിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും 11 ദിവസത്തെ പര്യടനത്തിനെത്തിയ ചാൾസ് രാജകുമാരനും ഭാര്യ കാമിലയയ്ക്കും വമ്പിച്ച വരവേൽപ്പാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബ്രൂണയിലെത്തിയ കാമിലയെ സ്വീകരിക്കാൻ എത്തിയത് ലോകത്തിലെ ഏറ്റവും സമ്പന്നനായ ബ്രൂണെ സുൽത്താന്റെ ഭാര്യ രാജ ഇസ്‌തേരിയാണ്. ഇവർ മുഖം മാത്രം പുറത്ത് കാട്ടിയാണ് കാമിലയെ വരവേൽക്കാനെത്തിയത്. മികച്ച സ്വീകരണമാണ് ലഭിക്കുന്നതെങ്കിലും യാത്രയിൽ 70കാരിയായ കാമില ആകെ തളർന്നും മടുത്തുമാണ് കാണപ്പെടുന്നത്. ബ്രിട്ടീഷ് രാജ്ഞിയെ പ്രതിനിധീകരിച്ച് ഇരുവരും നടത്തുന്ന 11 ദിവസത്തെ പര്യടനത്തിനിടയിൽ ഇവർ 50ഓളം പരിപാടികളിലാണ് ഭാഗഭാക്കാകുന്നത്. ബ്രൂണെയിലെത്തിയ രാജകീയ ദമ്പതികൾ ഇവിടുത്തെ സുൽത്താനായ ഹസാനൽ ബോൽകിയാഹുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹവും കുടുംബാംഗങ്ങളുമൊത്ത് ചായ കുടിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ബ്രൂണെ സുൽത്താന് 20 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇരുവരും ബ്രൂണെയിൽ ചെലവഴിച്ചിരിക്കുന്നത്. സിംഗപ്പൂരും മലേഷ്യയും സന്ദ
തെക്ക്കിഴക്കൻ ഏഷ്യയിലും ഇന്ത്യയിലും 11 ദിവസത്തെ പര്യടനത്തിനെത്തിയ ചാൾസ് രാജകുമാരനും ഭാര്യ കാമിലയയ്ക്കും വമ്പിച്ച വരവേൽപ്പാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ബ്രൂണയിലെത്തിയ കാമിലയെ സ്വീകരിക്കാൻ എത്തിയത് ലോകത്തിലെ ഏറ്റവും സമ്പന്നനായ ബ്രൂണെ സുൽത്താന്റെ ഭാര്യ രാജ ഇസ്‌തേരിയാണ്. ഇവർ മുഖം മാത്രം പുറത്ത് കാട്ടിയാണ് കാമിലയെ വരവേൽക്കാനെത്തിയത്. മികച്ച സ്വീകരണമാണ് ലഭിക്കുന്നതെങ്കിലും യാത്രയിൽ 70കാരിയായ കാമില ആകെ തളർന്നും മടുത്തുമാണ് കാണപ്പെടുന്നത്. ബ്രിട്ടീഷ് രാജ്ഞിയെ പ്രതിനിധീകരിച്ച് ഇരുവരും നടത്തുന്ന 11 ദിവസത്തെ പര്യടനത്തിനിടയിൽ ഇവർ 50ഓളം പരിപാടികളിലാണ് ഭാഗഭാക്കാകുന്നത്.
ബ്രൂണെയിലെത്തിയ രാജകീയ ദമ്പതികൾ ഇവിടുത്തെ സുൽത്താനായ ഹസാനൽ ബോൽകിയാഹുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹവും കുടുംബാംഗങ്ങളുമൊത്ത് ചായ കുടിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ബ്രൂണെ സുൽത്താന് 20 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇരുവരും ബ്രൂണെയിൽ ചെലവഴിച്ചിരിക്കുന്നത്. സിംഗപ്പൂരും മലേഷ്യയും സന്ദർശിക്കുന്നതിനിടെയായിരുന്നു ഇവർ ബ്രൂണെയിൽ എത്തിയത്. ഇരുവരുടെയും തിരക്കിട്ട യാത്രാ ഷെഡ്യൂളിൽ രാജ ഇസ്‌തേരി സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ യാത്ര തീരെ വിശ്രമമില്ലാത്തതാണെന്നും അതിനാൽ നല്ല തളർച്ചയുണ്ടെന്നും സുൽത്താനയോട് വെളിപ്പെടുത്താനും കാമില മറന്നില്ല. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഒഫീഷ്യൽ വോയേജ് ജെറ്റിലാണ് ചാൾസും കാമിലയും യാത്ര നടത്തുന്നത്. സിംഗപ്പൂരിൽ നിന്നായിരുന്നു ഇരുവരും ബ്രൂണെയിലെത്തിയത്. കാമില ലോഞ്ച് സ്യൂട്ടിലായിരുന്നു കാണപ്പെട്ടിരുന്നത്. എന്നാൽ 84 ഫാറൻ ഹീറ്റ് ചൂടിൽ ചാൾസ് അന്നാ വാലന്റൈൻ ടൂണികും ട്രൗസേർസുമായിരുന്നു ധരിച്ചിരുന്നത്. ബ്രുണെയിലെത്തിയ ഇരുവരെയും ഇവിടുത്തെ ബ്രിട്ടീഷ് ഹൈമ്മീഷണറായ റിച്ചാർഡ് ലിൻഡ്‌സെയായിരുന്നു സ്വീകരിച്ചിരുന്നത്.
ലിൻഡ്‌സെ ഇരുവരെയും കിരീടാവകാശിയായ രാജകുമാരൻ അൽമുഹ്താഡീ ബില്ലായെയും ഭാര്യയെയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ചുവപ്പ് പരവതാനിയിലൂടെ നടന്ന് നീങ്ങിയ രാജകീയ സംഘത്തെ ബ്രൂണെയുടെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. തുടർന്ന് രാജ്യത്തെ ഉന്നതരും മിലിട്ടറി മേധാവികളും ചാൾസിനോടും കാമിലയോടും കുശലം പറയാനെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം സുൽത്താന്റെ ഔദ്യോഗിക വസതിയാഇസ്താന നൂറുൽ ഇന്മാനിലായിുന്നു ഇരുവർക്കും സ്വീകരണം നൽകിയിരുന്നത്. ഇവിടെ 1788 മുറികളും 257 ബാത്ത് റൂമുകളും 2,152,782 സ്‌ക്വയർ ഫീറ്റ് ഫ്‌ലോർ ഏരിയയുമുണ്ട്.