- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവമായി മോഹൻ ലാൽ എത്തുന്നു; നിരീശ്വരവാദിയായി കമൽ ഹാസനും: ബോളിവുഡ് ചിത്രം ഓ മൈ ഗോഡിന്റെ തമിഴ് തെലുങ്ക് റീമേക്കിലൂടെ ഉലകനായകനും മലയാളത്തിന്റെ സൂപ്പർ താരവും ഒന്നിക്കുന്നു
ആരാധകർ കാത്തിരുന്ന ആ മുഹൂർത്തം ഇതാ അടുത്ത് വരുന്നു. ഉലകനായകൻ കമൽഹാസനും മെഗാ സ്റ്റാർ മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. മലയാളത്തിന്റെ ലാലേട്ടനും തമിഴിന്റെ കമലും ഒന്നിക്കുന്നത് ദൈവത്തിന്റെയും നിരീശ്വര വാദിയുടെയും വേഷപ്പകർച്ചയുമായാണ്. ബോളിവുഡ് ചിത്രം ഓ മൈ ഗോഡി ന്റെ റീമേക്കിലൂടെയാണ് ഇരുവരും ഒന്നിക്കാൻ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽഹാസൻ തന്നെയാണ്. കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്.ഷൂട്ടിങ് തീയതിയെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമൽ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിൽ ദൈവമായാണ് മോഹൻലാൽ വേഷമിടുന്നത്. അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 2008ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡ് സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം 180 കോടിയാണ് ബോക്‌സോഫീസിൽ കൊയ്തത്. മുംബയില
ആരാധകർ കാത്തിരുന്ന ആ മുഹൂർത്തം ഇതാ അടുത്ത് വരുന്നു. ഉലകനായകൻ കമൽഹാസനും മെഗാ സ്റ്റാർ മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. മലയാളത്തിന്റെ ലാലേട്ടനും തമിഴിന്റെ കമലും ഒന്നിക്കുന്നത് ദൈവത്തിന്റെയും നിരീശ്വര വാദിയുടെയും വേഷപ്പകർച്ചയുമായാണ്. ബോളിവുഡ് ചിത്രം ഓ മൈ ഗോഡി ന്റെ റീമേക്കിലൂടെയാണ് ഇരുവരും ഒന്നിക്കാൻ ഒരുങ്ങുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമൽഹാസൻ തന്നെയാണ്. കമലിന്റെ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമ്മിക്കുന്നത്.ഷൂട്ടിങ് തീയതിയെ കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. ദൈവങ്ങളുടെ പ്രതിമ വിൽക്കുന്ന നിരീശ്വരവാദിയായ കച്ചവടക്കാരന്റെ വേഷമാണ് കമൽ കൈകാര്യം ചെയ്യുന്നത്. ഈ ചിത്രത്തിൽ ദൈവമായാണ് മോഹൻലാൽ വേഷമിടുന്നത്.
അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 2008ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡ് സംവിധാനം ചെയ്തത് ഉമേഷ് ശുക്ലയാണ്. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധ നേടിയ ചിത്രം 180 കോടിയാണ് ബോക്‌സോഫീസിൽ കൊയ്തത്. മുംബയിലെ ചോർ ബസാറിൽ ദൈവങ്ങളുടെ പ്രതിമയും മറ്റും കച്ചവടം നടത്തുന്നയാളാണ് നിരീശ്വരവാദിയായ കാഞ്ചിഭായ്. ഒരു ദിവസം മുംബയ് നഗരത്തിൽ ഭൂകമ്പം ഉണ്ടാവുകയും ചോർബസാറിൽ കാഞ്ചി ഭായിയുടെ കട മാത്രം നശിക്കുകയും ചെയ്യുന്നു. ദൈവത്തെ കളിയാക്കിയതിന് ലഭിച്ച ശിക്ഷയാണിതെന്ന് എല്ലാവരും അയാളോട് പറയുന്നു.
നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിക്കുന്ന കാഞ്ചി ഭായിക്ക് ദൈവത്തിന്റെ പ്രവർത്തി കാരണം ഉണ്ടാകുന്ന നാശങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മറുപടിയാണ് കിട്ടുന്നത്. എന്നാൽ ദൈവം തനിക്ക് നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് കാഞ്ചിഭായ് കോടതിയെ സമീപിക്കുകയും ദൈവങ്ങൾക്ക് ഹാജരാകാൻ പറ്റാത്തതിനാൽ പ്രതിപുരുഷനാണ് എന്ന് അവകാശപ്പെടുന്ന ആൾദൈവങ്ങൾക്കെതിരെ കേസ് കൊടുക്കുകയും ചെയ്യുന്നു.
ഇതേ നിയമത്തിന്റെ പേരിൽ നഷ്ടപരിഹാരം ലഭിക്കാത്ത ആളുകളുടെ പിന്തുണയും കാഞ്ചിഭായിക്ക് കിട്ടുന്നു. തുടർന്ന് മതമൗലികവാദികളുടെ ആക്രമണത്തിന് ഇരയാകുന്ന കാഞ്ചിയുടെ രക്ഷകനായി കൃഷ്ണ വാസുദേവ് യാദവ് എന്നയാൾ എത്തുന്നു. കൃഷ്ണ വാസുദേവ് ഭഗവാൻ കൃഷ്ണനാണെന്ന് കാഞ്ചി മനസിലാക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തമിഴ് തെലുങ്ക് റീമേക്കിൽ കഥാപാത്രങ്ങളുടെ പേരും പശ്ചാത്തലവും മാറും.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും കമൽ തന്നെയാണ് എഴുത്തുന്നത്. 2009ൽ റിലീസ് ചെയ്ത ഉന്നയ് പോൽ ഒരുവൻ എന്ന ചിത്രത്തിലാണ് കമലും മോഹൻലാലും മുമ്പ് ഒന്നിച്ചഭിനയിച്ചത്.