കൊച്ചി: ബിഗ് ബജറ്റ് സിനിമകളുടെ കാലത്ത് ജനപ്രിയനായകന്റെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന കമ്മാരസംഭവത്തിന്റെ ഫൃറിലീസ് തിയതി അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു. ഏപ്രിൽ അഞ്ചിനാണ് ദിലീപ് ചിത്രം തിയറ്ററുകളിലെത്തും. ദിലീപിന്റെ സ്വന്തം വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.

കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക.

സിനിമയുടെ അവസാനഘട്ട ചിത്രീകരണം ജനുവരി 7ന് കൊച്ചിയിൽ ആരംഭിക്കും. ഒരാഴ്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ബാക്കിയുള്ളത്. തമിഴ് നടൻ സിദ്ധാർത്ഥ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോബി സിംഹയും മറ്റൊരു വേഷത്തിലുണ്ട്

20 കോടി ചെലവുള്ള സിനിമയുടെ നിർമ്മാണം ഗോകുലം ഫിലിംസാണ്.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്.

കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ തരംഗമായിരുന്നു. ആറ് മാസത്തിന് ശേഷം തന്റെ ഔദ്യോഗികപേജിലൂടെ ദിലീപ് എത്തിയത് ഈ സിനിമയുടെ പോസ്റ്റർ പുറത്തിറക്കാനായിരുന്നു.