- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീലിപിനെ കമ്മാരനാക്കാനുള്ള മേക്കപ്പിനായി ദിവസവും ചെലവിടുന്നത് അഞ്ചു മണിക്കൂറോളം; ദീലിപീന്റെ മൂന്ന് വ്യത്യസ്ത ലുക്കുകളുമായി കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ
ദീലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററിലും നിറയുന്നത് നടന്റെ മേക്ക് ഓവറ് തന്നെ. ദിലീപിന്റെ മൂന്നു ഗറ്റപ്പുകളാണ് പോസ്റ്ററിൽ ഉള്ളത്. ചെറുപ്പ ക്കാരനായ കമ്മാരനൊപ്പം തൊണ്ണൂറ്റിയാറു വയസ്സുകാരന്റെ റോളും ദിലീപ് അഭിനയിക്കുന്നുണ്ട്.. ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. എൻ ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റങ്ങൾക്ക് പിന്നിൽ. രാവിലെ എട്ടിന് ഷൂട്ടിങ് ആരംഭിക്കണമെങ്കിൽ പുലർച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചക്കകം പൂർത്തിയാവും. മുരളി ഗോപി, സിദ്ധാർഥ്, ബോബി സിൻഹ, ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്ക
ദീലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററിലും നിറയുന്നത് നടന്റെ മേക്ക് ഓവറ് തന്നെ. ദിലീപിന്റെ മൂന്നു ഗറ്റപ്പുകളാണ് പോസ്റ്ററിൽ ഉള്ളത്. ചെറുപ്പ ക്കാരനായ കമ്മാരനൊപ്പം തൊണ്ണൂറ്റിയാറു വയസ്സുകാരന്റെ റോളും ദിലീപ് അഭിനയിക്കുന്നുണ്ട്..
ദിലീപിനെ കമ്മാരനാക്കാൻ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. എൻ ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റങ്ങൾക്ക് പിന്നിൽ. രാവിലെ എട്ടിന് ഷൂട്ടിങ് ആരംഭിക്കണമെങ്കിൽ പുലർച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പ് നിലനിൽക്കുകയുള്ളൂവെന്നതിനാൽ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.
മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമ്മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചക്കകം പൂർത്തിയാവും. മുരളി ഗോപി, സിദ്ധാർഥ്, ബോബി സിൻഹ, ശ്വേത മേനോൻ, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കൾ.