ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനോ രാവോ എന്ന് തുടങ്ങുന്ന പ്രണയ ഗാനം യുട്യൂബ് ട്രെന്റിങ് ലിസ്റ്റിലും ഇടം പിടിച്ചുകഴിഞ്ഞു.മണിക്കൂറുകൾക്കുള്ളിൽ രണ്ടരലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേർന്നാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികൾ.ഗോപി സുന്ദറിന്റേതാണ് സംഗീതം. ഏപ്രിൽ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ സെൻസറിങ് നേരെത്ത പൂർത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സർട്ടിഫിക്കറ്റ് ലഭിച്ചു. മൂന്നുമണിക്കൂർ 2 മിനിറ്റ് ദൈർഘ്യമുണ്ട് സിനിമയ്ക്ക്.

സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്.രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മാരസംഭവം. പീരിഡ് ഡ്രാമ ചിത്രമായ കമ്മാരസംഭവം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. തമിഴ് നടനായ സിദ്ധാർത്ഥും ചിത്രത്തിൽ നിർണായകമായ വേഷത്തിൽ അഭിനയിക്കുന്നുണ്ട്.