- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുൽഖറിന് പകരം നായകനാകുന്നത് ഷെയ്ൻ നിഗം; കഥ നടക്കുന്നത് പുതിയ കൊച്ചിയുടെ ജീവിതപശ്ചാത്തലത്തിൽ; കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ നായകനായി എത്തുന്നത് ഷെയ്ൻ നിഗമാണെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകൻ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്. രണ്ടാം ഭാഗത്തിൽ നായകൻ ദുൽഖറായിരിക്കില്ലെന്നും ഷെയ്ൻ നിഗം മായിരിക്കുമെന്നും ഗീതു വ്യക്തമാക്കി. പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമാണ് രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയുന്നു. ചിത്രത്തിന്റെ മറ്റു താരനിർണയം പൂർത്തിയാകുന്നതേയുള്ളൂ. കിസ്മത്തിലൂടെ പ്രേക്ഷക മനസിൽ കയറി കെയർ ഒഫ് സൈറാ ബാനു, പറവ എന്നിവയിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ഷെയ്ൻ യുവതാര നിരയിൽ തിരക്കുള്ള നായകനായി മാറുകയാണ്. എഡിറ്ററായ ബി. അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഈടയാണ് ഷെയിനിന്റേതായി ഉടൻ റിലീസാക
ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഏറ്റു വാങ്ങിയ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുമ്പോൾ നായകനായി എത്തുന്നത് ഷെയ്ൻ നിഗമാണെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ സംവിധായകൻ രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് തന്നെയാണ് ഈ വിവരം അറിയിച്ചത്. രണ്ടാം ഭാഗത്തിൽ നായകൻ ദുൽഖറായിരിക്കില്ലെന്നും ഷെയ്ൻ നിഗം മായിരിക്കുമെന്നും ഗീതു വ്യക്തമാക്കി.
പുതിയ കൊച്ചിയും അവിടത്തെ ജീവിതവുമാണ് രണ്ടാം ഭാഗത്തിലുണ്ടാവുക. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നും ഡിസംബറോടു കൂടി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അറിയുന്നു. ചിത്രത്തിന്റെ മറ്റു താരനിർണയം പൂർത്തിയാകുന്നതേയുള്ളൂ.
കിസ്മത്തിലൂടെ പ്രേക്ഷക മനസിൽ കയറി കെയർ ഒഫ് സൈറാ ബാനു, പറവ എന്നിവയിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച ഷെയ്ൻ യുവതാര നിരയിൽ തിരക്കുള്ള നായകനായി മാറുകയാണ്. എഡിറ്ററായ ബി. അജിത്ത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ഈടയാണ് ഷെയിനിന്റേതായി ഉടൻ റിലീസാകാനുള്ള ചിത്രം. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.