- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗം ആർക്കും വിളിക്കാം; എന്നാൽ നിയമമനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ; മൂന്നാറിൽ യോഗമല്ല, നിയമം നടപ്പാക്കുകയാണ് വേണ്ടതെന്നും കാനം
കോട്ടയം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതിയിൽ കേസ് പരിഗണനയ്ക്കു വരുമ്പോൾ യോഗം ചേർന്നതുകൊണ്ട് പ്രയോജനമില്ലെന്ന് കാനം പറഞ്ഞു. യോഗത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. നിയപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയാണ് മൂന്നാറിൽ ഇനി വേണ്ടത്. ഇതു സംബന്ധിച്ച് നിയമം നിലവിലുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. യോഗം ആർക്കും വിളിക്കാം. അതിൽ ആർക്കും പങ്കെടുക്കാം. എന്നാൽ നിയമമനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ- കാനം പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് കൊടുത്തിട്ട് അത് റദ്ദ് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനോട് യോജിക്കാൻ പറ്റില്ല. ഹൈക്കോടതിക്കു മുന്നിൽ നാലാം തീയതി കേസ് പരിഗണനയ്ക്ക് വരികയാണ്. ഇക്കാര്യത്തിൽ യോഗം ചേർന്ന് എന്തെങ്കിലും തീരുമാനിച്ചതുകൊണ്ട് എന്താണ് പ്രയോജനം. അതാണ് അടിസ്ഥാനപരമായ പ്രശ്നമെന്നും കാനം പറഞ്ഞു.
കോട്ടയം: മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യു സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടതിയിൽ കേസ് പരിഗണനയ്ക്കു വരുമ്പോൾ യോഗം ചേർന്നതുകൊണ്ട് പ്രയോജനമില്ലെന്ന് കാനം പറഞ്ഞു.
യോഗത്തിന് എന്ത് പ്രാധാന്യമാണുള്ളതെന്ന് മനസ്സിലാകുന്നില്ല. നിയപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുകയാണ് മൂന്നാറിൽ ഇനി വേണ്ടത്. ഇതു സംബന്ധിച്ച് നിയമം നിലവിലുണ്ട്. അതനുസരിച്ച് കാര്യങ്ങൾ നടക്കും. യോഗം ആർക്കും വിളിക്കാം. അതിൽ ആർക്കും പങ്കെടുക്കാം. എന്നാൽ നിയമമനുസരിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കൂ- കാനം പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് കൊടുത്തിട്ട് അത് റദ്ദ് ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിനോട് യോജിക്കാൻ പറ്റില്ല. ഹൈക്കോടതിക്കു മുന്നിൽ നാലാം തീയതി കേസ് പരിഗണനയ്ക്ക് വരികയാണ്. ഇക്കാര്യത്തിൽ യോഗം ചേർന്ന് എന്തെങ്കിലും തീരുമാനിച്ചതുകൊണ്ട് എന്താണ് പ്രയോജനം. അതാണ് അടിസ്ഥാനപരമായ പ്രശ്നമെന്നും കാനം പറഞ്ഞു.