കോട്ടയം: കെ എം മാണിയുമായുള്ള ബാന്ധവത്തിന്റെ പേരിൽ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെ ജയിപ്പിക്കാൻ വാശിപ്പിടിക്കുന്നത് എന്തിനാണ്. മാണിയെ സംരക്ഷിക്കാൻ ഈ സർക്കാരിന് ബാധ്യതയില്ല. ഇടത് നയങ്ങളിൽ നിന്നുള്ള വ്യതിചലനമാണ് കോട്ടയത്തെ സഖ്യമെന്നും കാനം പറഞ്ഞു.മാണി

ആദ്യ മന്ത്രി സഭയുടെ അറുപതാം വാർഷിക ആഘോഷപരിപാടിക്കിടെ കോട്ടയത്താണ് കാനത്തിന്റെ വിമർശനം. മാണിയെ മുന്നണിയിലെടുക്കാൻ ഉദ്ദേശിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ അഴിമതി വിമുക്ത രാഷ്ട്രീയ സംസ്‌കാരത്തിന് യോജിച്ചതാണോ ഈ സഖ്യമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചയാത്തിൽ സി.പി.എം അവരുടെ പാർട്ടി കോൺഗ്രസിന് വിരുദ്ധമായാണ് പ്രവർത്തിച്ചത്. കൊക്കിന്റെ തലയിൽ വെണ്ണവെച്ച് പിടിക്കാം എന്ന നീക്കമാണ് ഈ രാഷ്ട്രീയത്തിന് പിന്നിൽ. മാണിക്കെതിരെ എൽഡിഎഫ് നടത്തിയ സമരത്തിന്റെ ഫലമാണ് ഈ സർക്കാരെന്നും കാനം വ്യക്തമാക്കി..

ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷിക ആഘോഷ പരിപാടിയിലാണ് സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കടുത്ത വിമർശനം നടത്തിയത്. മാണിയെ മുന്നണിയിലെടുക്കാൻ ഉദ്ദേശമില്ല. രാഷ്ട്രീയം ശുദ്ധീകരിച്ചെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാണിയുമായുള്ള കൂട്ടുകെട്ടിനെയാണോ ഉദ്ദേശിച്ചത്. മാണിക്കെതിരെ സമരം നടത്തിയാണ് ഈ സർക്കാർ അധികാരത്തിലെത്തിയത്. കെ.എം. മാണിയെ സിപിഐയ്ക്ക് ഭയമില്ല. ആറിനെക്കാൾ വലുതാണ് പത്തൊമ്പതെന്നും സിപിഐ എംഎൽഎമാരുടെ എണ്ണം സൂചിപ്പിച്ചു കാനം പറഞ്ഞു.

ദേശീയ തലത്തിൽ കോൺഗ്രസിനോട് സിപിഐയ്ക്ക് അയിത്തമില്ല. കോട്ടയം ജില്ലാപഞ്ചായത്തിൽ സി.പി.എം അവരുടെ പാർട്ടി കോൺഗ്രസിനു വിരുദ്ധമായാണ് പ്രവർത്തിച്ചത്. കൊക്കിന്റെ തലയിൽ വെണ്ണവെച്ച് പിടിക്കാമെന്ന തന്ത്രത്തോടു യോജിപ്പില്ലെന്നും കാനം പറഞ്ഞു. ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങവെ മുഖ്യ ഘടകകക്ഷി തന്നെ വിമർശനവുമായി രംഗത്തെത്തിയത് എൽഡിഎഫിൽ കലഹങ്ങൾകക് വഴിവെച്ചേക്കും.