- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാം ശരി എന്ന് പറയുന്ന പാർട്ടിയല്ല സിപിഐ, തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല'; ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയത: കോടിയേരിക്ക് മറുപടിയുമായി കാനം
കോട്ടയം: ഇടതു മുന്നണിയിൽ സിപിഐ-സി.പി.എം പോര് മൂർച്ഛിക്കുന്നു. സിപിഐക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്തെത്തിയതോടെ പാർട്ടിയിലുള്ള ബന്ധം വഷളാകുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയാണ് കാനം ഒടുവിൽ നൽകിയത്. ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയതെന്നും ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും കാനം പ്രതികരിച്ചു. എല്ലാം ശരിയെന്ന് പാർട്ടിയെന്ന് പറയുന്ന പാർട്ടിയല്ല സിപിഐ. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമർശനങ്ങൾ. വിമർശനങ്ങൾ സഹിഷ്ണുതയോടെ നേരിടണമെന്നും കാനം പറഞ്ഞു. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ. ശരിയെന്ന് തോന്നുന്നത് ചെയ്യും.ആരുടേയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നതെന്നും കാനം പറഞ്ഞു. പ്രതിപക്ഷത്തിന് ഇടത് നേതാക്കൾ ആയുധം നൽകരുതെന്ന് സിപിഐഎം സംസ
കോട്ടയം: ഇടതു മുന്നണിയിൽ സിപിഐ-സി.പി.എം പോര് മൂർച്ഛിക്കുന്നു. സിപിഐക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്തെത്തിയതോടെ പാർട്ടിയിലുള്ള ബന്ധം വഷളാകുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയാണ് കാനം ഒടുവിൽ നൽകിയത്.
ആരുടേയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയതെന്നും ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും കാനം പ്രതികരിച്ചു. എല്ലാം ശരിയെന്ന് പാർട്ടിയെന്ന് പറയുന്ന പാർട്ടിയല്ല സിപിഐ. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ വിമർശനങ്ങൾ. വിമർശനങ്ങൾ സഹിഷ്ണുതയോടെ നേരിടണമെന്നും കാനം പറഞ്ഞു. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസ്റ്റിന് ചേരില്ല. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നവരാണ് സിപിഐ. ശരിയെന്ന് തോന്നുന്നത് ചെയ്യും.ആരുടേയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നതെന്നും കാനം പറഞ്ഞു.
പ്രതിപക്ഷത്തിന് ഇടത് നേതാക്കൾ ആയുധം നൽകരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശത്രുക്കൾക്ക് മുതലെടുപ്പിന് അവസരം ഒരുക്കരുതെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ പ്രതികരണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപയോഗിക്കുന്നുവെന്നും കോടിയേരി. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം. ഭരണത്തിലെ അഭിപ്രായ ഭിന്നത പുറത്തുപറയുന്നത് ഭരണത്തെ ദുർബലപ്പെടുത്തും. സിപിഐയും സിപിഐഎമ്മും യോജിച്ച് പ്രവർത്തിക്കുക എന്നതാണ് വേണ്ടത്. തക്കംപാർത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം കൊടുക്കരുതെന്നും കോടിയേരി ആവർത്തിച്ചു. കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നടത്തിയ വാർത്താ സമ്മേളനത്തിന് മറുപടി ഭരണനേട്ടങ്ങൾ വിലയിരുത്തിയാണ് കോടിയേരി നൽകിയത്.
മുന്നണിക്കുള്ളിലെ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്നും എന്നാൽ അതൊന്നും പ്രചരിപ്പിക്കുന്ന തരത്തിൽ വലുതല്ലെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ മുതലെടുപ്പ് വിജയിക്കാൻ പോകുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ ആവർത്തിച്ചു. നിലമ്പൂരിലെ മാവോയിസ്റ്റ് മരണത്തെ വ്യാജ ഏറ്റുമുട്ടലാക്കാൻ പ്രചാരണം നടക്കുന്നു. കസ്റ്റഡയിലെടുത്തുകൊലപ്പെടുത്തുന്നതിനാണ് വ്യാജ ഏറ്റുമുട്ടൽ എന്ന് പറയുന്നത്. അതല്ല നിലമ്പൂരിൽ നടന്നത്. മാവയിസ്റ്റുകൾ പോലും അത്തരത്തിൽ ഒരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോൾ തിരിച്ചടിച്ചതാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള മാവോയിസ്റ്റുകളാണ് മരിച്ചത്. നക്സൽ വർഗീസിനെ പൊലീസ് പിടികൂടി കണ്ണുകൾ ചൂഴ്ന്നെടുത്തുകൊന്നത് പോലൊരു സംഭവമല്ല നിലമ്പൂരിൽ നടന്നത്.
യുഎപിഎ നിയമം യുപിഎ സർക്കാർ കൊണ്ടുവന്ന സമയത്ത് ഇത് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞ് പാർലമെന്റിൽ പ്രതിഷേധം ഉയർത്തിയ പാർട്ടിയാണ് സിപിഐഎം. അന്നും ഇന്നും യുഎപിഎക്ക് എതിരാണ് സിപിഐഎം. യുഎപിഎ ദുരുപയോഗപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചതാണ്. മന്തിസഭാ തീരുമാനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരുവിധ വിലക്കും സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. താമസംവിന ജനങ്ങളിലെത്തിക്കാനുള്ള നടപടിയാണ് സർക്കാർ എടുത്തിട്ടുള്ളത്. വിവരാവകാശ നിയമത്തിന്റെ പേരിൽ വിവാദങ്ങളുണ്ടാക്കേണ്ട.
നക്സൽ വർഗീസിനെതിരെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തണമെന്ന് സിപിഐഎം തന്നെയാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. വർഗീസിനെ മോശക്കാരനായ സത്യവാങ്മൂലം തിരുത്തണമെന്ന് തന്നെയാണ് സിപിഐഎം നിലപാട്. ഇക്കാര്യത്തിൽ സിപിഐ നിലപാട് തന്നെയാണ് സിപിഐഎമ്മിന്റേയും. രണ്ടാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ശരിയല്ല.
സ്വാശ്രയ മാനേജ്മെന്റിനെതിരെ ശക്തമായ നടപടിയെടുത്തത് പിണറായി സർക്കാർ. ജിഷ്ണുവിന്റെ കുടുംബം പരാതിയുണ്ടായിരുന്നെങ്കിൽ ആദ്യം കണ്ടത് പോലെ മുഖ്യമന്ത്രിയെ ആയിരുന്നു വിവരം അറിയിക്കേണ്ടത്. അല്ലാതെ ഡിജിപി ഓഫീസിന് മുന്നിലെ സമരം മറ്റൊരു തലത്തിലേക്കാണ് പോയത്. മഹിജ സമരം നടത്തേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
സിപിഐ രണ്ട് മുന്നണികളിലും പ്രവർത്തിച്ച പാർട്ടിയാണ്. സിപിഐ മുന്നണിയിലും യുഡിഎഫ് മുന്നണിയിലും പ്രവർത്തിച്ച് പരിചയമുള്ള പാർട്ടിയാണ് സിപിഐ. അതിനാൽ ഭരണകാര്യത്തിൽ അവർക്കാണ് കൂടുതൽ അനുഭവജ്ഞാനം ഉള്ളതെന്ന് കൊട്ടാനും കോടയേരി അവസരം ഉപയോഗിച്ചു. അതുകൊണ്ട് ഭരണത്തിൽ അവർ കൂടുതൽ അഭിപ്രായം പറഞ്ഞ് സർക്കാരിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇടുക്കിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക തന്നെ വേണം. ഒഴിപ്പിക്കുന്നതിനെ തടയാൻ പാടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ദേവികുളത്ത് സബ്കളക്ടറെ തടഞ്ഞത് പ്രാദേശിക ഇടപെടൽ. ദേവീകുളത്തെ കയ്യേറ്റം നേരത്തെ ഒഴിപ്പിച്ചത് സിപിഐഎം ഇടപെട്ടിട്ടായിരുന്നു. താൻ ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് രമൺ ശ്രീവാസ്തവ ഡിജിപിയായിരുന്നുവെന്നും ആരോപണങ്ങളിൽനിന്ന് കുറ്റവിമുക്തനായ വ്യക്തിയാണ് അദ്ദേഹമെന്നും കോടിയേരി പറഞ്ഞു. പഴയ കാര്യങ്ങൾ പരിശോധിച്ചാൽ ആരെയും ഒരു സ്ഥാനത്തും നിയമിക്കാനാകില്ലെന്നും വാദം.
രാഷ്ട്രീയ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടാവാമെന്നും അത് തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. ചിലപ്പോൾ പരസ്യ വിമർശനങ്ങളുമാകാം. അതിലൊന്നും ഒരു തെറ്റുമില്ല. ഇപ്പോളുണ്ടായ അഭിപ്രായ പ്രകടനങ്ങളിൽ വലിയ പ്രശ്നമുണ്ടെന്ന് കാണിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്നാണ് പ്രതിപക്ഷ നേതാവിനോട് പറയാനുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് തന്നെയാണ് സിപിഐ ആഗ്രഹിക്കുന്നത്. അതുതന്നെയാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ഉഭയകക്ഷി ചർച്ചയാവാമെന്നും കോടിയേരി പറഞ്ഞു.