- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലോടുന്ന തീവണ്ടികൾ നിർത്തലാക്കാനുള്ള തീരുമാനം റെയിൽവെ പിൻവലിക്കണം; ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾ നിർത്തലാക്കാനുള്ള തീരുമാനം റയിൽവെ പിൻവലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സമയത്താണ് നിലവിലുള്ള പരിമിതമായ യാത്രാ സൗകര്യംപോലും നിഷേധിക്കുന്നത്.
കോവിഡ് -19ന്റെ മറവിൽ സ്വകാര്യവൽക്കരണം വ്യാപകമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ തീവണ്ടികൾ റദ്ദാക്കാനുള്ള തീരുമാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണം. കൂടുതൽ പാസഞ്ചർ തീവണ്ടികൾ ഓടിച്ചും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചും യാത്രാ ദുരിതം പരിഹരിക്കണമെന്ന് കാനം രാജേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story