- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാക്കാരുമായി ഉടക്കി നിൽക്കുന്ന വിനയനും ഇനി സ്റ്റേറ്റ് കാറിൽ കറങ്ങും; കൃഷിയെ കുറിച്ച് എബിസിഡി അറിയാത്ത സംവിധായകനെ ഹോർട്ടി കോർപ്പ് ചെയർമാനാക്കിയത് കാനത്തിന്റെ പിടിവാശി മൂലം; സിപിഐയിൽ ഇസ്മായിൽ വിഭാഗത്തിന് അവഗണന
തിരുവനന്തപുരം: മാക്ടയെന്ന സിനിമാ സംഘടനയെ എഐടിയുസിയെന്ന സിപിഐ സംവിധാനത്തിൽ എത്തിച്ചത് വിനയനെന്ന സംവിധായകനാണ്. പിന്നെ സിപിഐയ്‌ക്കൊപ്പമായി യാത്ര. നിയമസഭാ തെരഞ്ഞെടുപ്പിൽ വിനയനെ മത്സരിപ്പിക്കാനും സാധ്യതയുണ്ടെന്ന് അഭ്യൂഹമെത്തി. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം എതിർത്തതോടെ അത് നടന്നില്ല. ഇതിന് പകരം നൽകുകയാണ് ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാർഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത സംവിധായകൻ വിനയനെ ഹോർട്ടികോർപ്പ് ചെയർമാനാക്കിയത് കാനത്തിന്റെ ഇടപെടൽ മൂലമാണ്. അങ്ങനെ വിനയനും ഇനി സ്റ്റേറ്റ് കാറിൽ കറങ്ങാം. സിനിമാ മേഖലയിലെ ഒറ്റയാനാണ് വിനയൻ. ഏവരോടും പോരാടി ഒറ്റപ്പെട്ട വ്യക്തിത്വം. അതുകൊണ്ട് തന്നെ ശത്രുക്കൾ മാത്രമാണ് സിനിമയിൽ നിന്ന് നേടിയതും. അടുത്ത കാലത്തായി വിനയന്റെ സിനിമകൾ തിയേറ്ററിലും ചലനമുണ്ടാക്കാത്ത അവസ്ഥയിലെത്തി. ഈ സാഹചര്യത്തിലാണ് വിനയനെ കാനം ഹോർട്ടി കോർപ്പിന്റെ ചെയർമാനാകുന്നത്. സിപിഐ്ക്ക് കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽ മികച്ചത് തന്നെ കാനം, വിനയന് നൽകി. നാളികേര വികസന കോർപ്പറേഷൻ ചെയ
തിരുവനന്തപുരം: മാക്ടയെന്ന സിനിമാ സംഘടനയെ എഐടിയുസിയെന്ന സിപിഐ സംവിധാനത്തിൽ എത്തിച്ചത് വിനയനെന്ന സംവിധായകനാണ്. പിന്നെ സിപിഐയ്‌ക്കൊപ്പമായി യാത്ര. നിയമസഭാ തെരഞ്ഞെടുപ്പിൽ വിനയനെ മത്സരിപ്പിക്കാനും സാധ്യതയുണ്ടെന്ന് അഭ്യൂഹമെത്തി. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം എതിർത്തതോടെ അത് നടന്നില്ല. ഇതിന് പകരം നൽകുകയാണ് ഇപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കാർഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത സംവിധായകൻ വിനയനെ ഹോർട്ടികോർപ്പ് ചെയർമാനാക്കിയത് കാനത്തിന്റെ ഇടപെടൽ മൂലമാണ്. അങ്ങനെ വിനയനും ഇനി സ്റ്റേറ്റ് കാറിൽ കറങ്ങാം.
സിനിമാ മേഖലയിലെ ഒറ്റയാനാണ് വിനയൻ. ഏവരോടും പോരാടി ഒറ്റപ്പെട്ട വ്യക്തിത്വം. അതുകൊണ്ട് തന്നെ ശത്രുക്കൾ മാത്രമാണ് സിനിമയിൽ നിന്ന് നേടിയതും. അടുത്ത കാലത്തായി വിനയന്റെ സിനിമകൾ തിയേറ്ററിലും ചലനമുണ്ടാക്കാത്ത അവസ്ഥയിലെത്തി. ഈ സാഹചര്യത്തിലാണ് വിനയനെ കാനം ഹോർട്ടി കോർപ്പിന്റെ ചെയർമാനാകുന്നത്. സിപിഐ്ക്ക് കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനങ്ങളിൽ മികച്ചത് തന്നെ കാനം, വിനയന് നൽകി. നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്കു നിശ്ചയിച്ച സി.എൻ. ചന്ദ്രന്റേതൊഴികെ എല്ലാ നിയമനങ്ങളും കാനത്തിന്റെ പട്ടിക പ്രകാരം.
സിപിഐ. ജില്ലാ ഘടകങ്ങൾ നൽകിയ പട്ടികയിലെ പേരുകൾ അവഗണിച്ചാണ് കാനം തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിച്ചത്. കാനത്തിന്റെ ഏകപക്ഷീയ നിലപാടിൽ സിപിഐയിലെ പലർക്കും കടുത്ത അമർഷമുണ്ടെന്നാണ് സൂചന. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹോർട്ടികോർപ്പ് ചെയർമാനായിരുന്ന ലാൽ വർഗീസ് കൽപകവാടി സിപിഐ. നേതാവായ മകൻവഴി ഇത്തവണയും ചെയർമാൻ സ്ഥാനത്തുതുടരാൻ ശ്രമിച്ചിരുന്നു. വി എസ്. സർക്കാരിന്റെ കാലത്ത് ചെയർമാനായിരുന്ന എസ്. രാജേന്ദ്രനും ഭാഗ്യംപരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാനം ഇരുവരെയും വെട്ടി. അങ്ങനെയാണ് വിനയനെത്തുന്നത്.
സംവിധായകൻ വിനയനും കാനവുമായി അടുത്ത ബന്ധമാണുള്ളത്. വിനയനെതിരെ സിനിമാ മേഖലയിലെ പ്രബല വിഭാഗം കരുക്കൾ നീക്കിയപ്പോൾ സിപിഐ. നിയന്ത്രണത്തിലുള്ള ചലച്ചിത്രമേഖലയിലെ സാങ്കേതികത്തൊഴിലാളികളുടെ സംഘടന വിനയനുവേണ്ടി നിലകൊണ്ടിരുന്നു. 17 ബോർഡ് -കോർപ്പറേഷനുകളുടെ അധ്യക്ഷസ്ഥാനമാണ് സിപിഐ.ക്കു ലഭിച്ചത്. വെള്ളിയാഴ്ച കെ.ആർ. ചന്ദ്രമോഹനന്റെ അധ്യക്ഷതയിൽ ചേർന്ന സിപിഐ. സംസ്ഥാന നിർവാഹകസമിതി യോഗമാണ് ഭാരവാഹികളെ നിശ്ചയിച്ചത്. അധ്യക്ഷസ്ഥാനം ലഭിക്കുന്നവരിൽ ഭൂരിഭാഗവും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവരാണ്.
ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയിലിനെ പിന്തുണയ്ക്കുന്ന നാലു പേർക്കുമാത്രമാണ് ഭാരവാഹിത്വം ലഭിച്ചത്. ആറുപേർ സിപിഐ. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളാണ്. അധികാരമേറ്റ് ആറുമാസംപിന്നിട്ടിട്ടും സിപിഐ. ബോർഡ് -കോർപ്പറേഷൻ ഭാരവാഹികളെ നിശ്ചയിക്കാൻ കഴിയാത്തത് പാർട്ടിക്കുള്ളിൽ മുറുമുറുപ്പിന് കാരണമായിരുന്നു.
വിവിധ ബോർഡ് അധ്യക്ഷന്മാർ
കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് - പി. പ്രസാദ്
കേരള ഭൂവികസന കോർപ്പറേഷൻ - ടി. പുരുഷോത്തമൻ
നാളികേര വികസന കോർപ്പറേഷൻ - സി.എൻ. ചന്ദ്രൻ
ഹോർട്ടി കോർപ് - സംവിധായകൻ വിനയൻ
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്- പി.കെ. കൃഷ്ണൻ
ക്ഷീര ക്ഷേമനിധി ബോർഡ് - എൻ. രാജൻ.
കേരള പൗൾട്രി ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - ജെ. ചിഞ്ചുറാണി
കേരഫെഡ് - ജെ. വേണുഗോപാലൻ നായർ
സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ - കെ.കെ. അഷറഫ്
ഓയിൽ പാം ഇന്ത്യ - വിജയൻ കുനിശ്ശേരി
പ്ലാന്റേഷൻ കോർപ്പറേഷൻ - ജെ. ഉദയഭാനു
കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ - പി. ബാലചന്ദ്രൻ
വെയർഹൗസിങ് കോർപ്പറേഷൻ - വാഴൂർ സോമൻ
കേരള അഗ്രോ പ്രോസസിങ് കമ്പനി - ബാബുപോൾ
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ - ടി.ആർ. രമേശ്കുമാർ
കേരള ഫീഡ്സ് - കെ.എസ്. ഇന്ദുശേഖരൻ നായർ
സിഡ്കോ - നിയാസ് പുളിക്കൽ



