- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാനം രാജേന്ദ്രന് രണ്ടാമൂഴം നൽകി സിപിഐ; സി ദിവാകരൻ പിന്മാറിയതോടെ മത്സരം ഒഴിവായി; വല്ല്യേട്ടനെതിരെ മുട്ടിടിക്കാതെ ശക്തമായി കാര്യം പറയാൻ ധൈര്യമുള്ള നേതാവെന്ന് വിലയിരുത്തി പ്രതിനിധികൾ; ഇസ്മായിലിനെ വെട്ടിയ നീക്കം തിരിച്ചടിയാവാതെ കാനം മുന്നോട്ട്
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനം ചർച്ചകൾക്കൊടുവിൽ നിലവിലെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. വലിയ ഒച്ചപ്പാടുണ്ടാക്കിയ മലപ്പുറം സമ്മേളനത്തിൽ കെ ഇ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തെ അടിച്ചമർത്തിയതിൽ വിജയിച്ചതോടെയാണ് കാനത്തിന് സംസ്ഥാന സെക്രട്ടറി പദത്തിൽ രണ്ടാമൂഴം കിട്ടുന്നത്. 96 അംഗ സംസ്ഥാന കൗൺസിലിനേയും പാർട്ടി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സുധാകര റെഡ്ഡി കാനത്തിന്റെ പേര് നിർദേശിച്ചു. സി ദിവാകരൻ അടക്കമുള്ളവർ പിന്മാറുന്നുവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ദിവാകരൻ മത്സരത്തിന് ഇല്ലെന്ന് സി ദിവാകരൻ നേരത്തേ പ്രതികരിച്ചിരുന്നു. ദിവാകരനെ മുൻനിർത്തി തനിക്കെതിരെ ഉണ്ടായ നീക്കവും അഴിമതി ആരോപണവും ഇല്ലാതാക്കാൻ കെ ഇ ഇസ്മായിലും കൂട്ടരും ശ്രമിച്ചെങ്കിലും നടന്നില്ല. കാനത്തെ എതിരില്ലാതെ തിരഞ്ഞെടുത്തുവെന്നാണ് പാർട്ടി അറിയിക്കുന്നത്. രാവിലെ തന്നെ സിപിഐ സമ്മേളനം തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നിരുന്നു. കൗൺസിൽ അംഗങ്ങളുടെ പേരുവിവരം അംഗീകരിച്ചു. അതിന് ശേഷം
മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനം ചർച്ചകൾക്കൊടുവിൽ നിലവിലെ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. വലിയ ഒച്ചപ്പാടുണ്ടാക്കിയ മലപ്പുറം സമ്മേളനത്തിൽ കെ ഇ ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തെ അടിച്ചമർത്തിയതിൽ വിജയിച്ചതോടെയാണ് കാനത്തിന് സംസ്ഥാന സെക്രട്ടറി പദത്തിൽ രണ്ടാമൂഴം കിട്ടുന്നത്.
96 അംഗ സംസ്ഥാന കൗൺസിലിനേയും പാർട്ടി തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സുധാകര റെഡ്ഡി കാനത്തിന്റെ പേര് നിർദേശിച്ചു. സി ദിവാകരൻ അടക്കമുള്ളവർ പിന്മാറുന്നുവെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ദിവാകരൻ മത്സരത്തിന് ഇല്ലെന്ന് സി ദിവാകരൻ നേരത്തേ പ്രതികരിച്ചിരുന്നു. ദിവാകരനെ മുൻനിർത്തി തനിക്കെതിരെ ഉണ്ടായ നീക്കവും അഴിമതി ആരോപണവും ഇല്ലാതാക്കാൻ കെ ഇ ഇസ്മായിലും കൂട്ടരും ശ്രമിച്ചെങ്കിലും നടന്നില്ല. കാനത്തെ എതിരില്ലാതെ തിരഞ്ഞെടുത്തുവെന്നാണ് പാർട്ടി അറിയിക്കുന്നത്.
രാവിലെ തന്നെ സിപിഐ സമ്മേളനം തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നിരുന്നു. കൗൺസിൽ അംഗങ്ങളുടെ പേരുവിവരം അംഗീകരിച്ചു. അതിന് ശേഷം ജില്ലകൾക്കുവേണ്ടിയുള്ള ക്വാട്ടകൾക്ക് വേണ്ടിയുള്ള കാര്യങ്ങളിലേക്ക് നടപടി നീങ്ങി. ഇതിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ പ്രകടമായ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങി. ഇടുക്കിയിൽ വാഴൂർ സോമനെ തോൽപിച്ച് ഇഎസ് ബിജുിമോൾ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന കൗൺസിലിൽ നിന്ന് തരംതാഴ്‌ത്തപ്പെട്ട ബിജിമോൾ അങ്ങനെ കൗൺസിലിൽ തിരിച്ചെത്തി. എറണാകുളത്തും കാനം പക്ഷത്തെ രണ്ടു നേതാക്കൾ തോറ്റു. വെളിയം രാജനേയും എ കെ ചന്ദ്രനേയും ഒഴിവാക്കി. അതേപോലെ ഇസ്മായിൽ പക്ഷക്കാരനായ എംപി അച്യുതനും ഒഴിവാക്കപ്പെട്ടു. മറ്റു ജില്ലകളിൽ തർക്കങ്ങൾ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ പോയില്ല.
സിപിഎമ്മിനെതിരെ ശക്തമായി നിലപാടെടുക്കാൻ കാനത്തിന് കഴിയുന്നുണ്ടെന്ന നിലപാടിനായിരുന്നു സമ്മേളനത്തിൽ മുൻതൂക്കം. അതേസമയം, എതിരാളികൾക്ക് എതിരെ കടുത്ത നീക്കത്തിലേക്ക് പാർട്ടി നീങ്ങുമെന്ന് പ്രതീക്ഷ ഉയർന്നെങ്കിലും സമവായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
കോട്ടയത്തെ നിലയിൽ നിന്ന് സംസ്ഥാന കൗൺസിൽ അഗബലം കൂടി. 89ൽ നിന്ന് 96 ആക്കി കൗൺസിൽ വിപുലപ്പെടുത്തി. 10 കാൻഡിഡേറ്റ് അംഗങ്ങളും 9 കൺട്രോൾ കമ്മിഷൻ അംഗങ്ങളും തിരഞ്ഞെടുുക്കപ്പെട്ടു. ഇതിൽ കൺട്രോൾ കമ്മിഷൻ ചെയർമാനേ ഉൾപ്പെടെ മാറ്റി. ഈ അഴിച്ചുപണി സ്വാഭാവികമാണെന്നാണ് കാനത്തിന്റെ പ്രതികരണം.
കാനത്തിന്റെ പല നിലപാടുകളും സിപിഐയിൽ മാത്രമല്ല സിപിഎമ്മിലും സംസ്ഥാന രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരുന്നു. ഇടതു മന്ത്രിസഭയിൽ പങ്കാളിയായതിന് പിന്നാലെ പുതിയ നാലു മന്ത്രിമാരെ കൊണ്ടുവന്ന് പരീക്ഷിച്ചത് കാനമായിരുന്നു. ശക്തമായ എതിർപ്പും അതിനെതിരെ ഉണ്ടായി. എ്ന്നാൽ സി ദിവാകരൻ ഉൾപ്പെടെയുള്ളവരെ ഒഴവാക്കി ജൂനിയർ അംഗങ്ങളെ, പുതുമുഖങ്ങളെ മന്ത്രിമാരാക്കിയതും ചർച്ചയായി.
മാണി വിഷയത്തിലുൾപ്പെടെ കാനം സിപിഎം വേദിയിലുൾപ്പെടെ ശക്തമായ വിമർശനം ഉ്ന്നയിച്ചതും പാർട്ടിയിൽ കാനത്തിന് മുഖച്ഛായ കൂട്ടിയെന്നാണ് വിലയിരുത്തൽ ഉണ്ടായത്. ഈ നിലയിൽ അനിഷേധ്യനാണ് കാനമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. ഇന്ന് സമ്മേളനം സമാപിക്കും. ഇസ്മായിലിനെതിരെ കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് വന്നിരുന്നു. ഇതിൽ പരാതിയുണ്ടെങ്കിൽ ദേശീയ കൺട്രോൾ കമ്മിഷനെ സമീപിക്കാമെന്ന് പറഞ്ഞാണ് കാനം ഇസ്മായിൽ പക്ഷത്തെ നിഷ്പ്രഭമാക്കുന്നത്.