കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മനോരമ ന്യൂസ് മേക്കർ 2017 ആയി തിരഞ്ഞെടുത്തു. ജനകീയ അഭിപ്രായ വോട്ടെടുപ്പിലാണ് കാനം ജേതാവായത്.പുരസ്‌കാരം കേരളത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു. താൻ സ്വീകരിച്ച യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനങ്ങളോട് അസഹിഷ്ണുതയില്ലെന്നും അതിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും കാനം പറഞ്ഞു.തന്റെ നിലപാടുകൾ സിപിഎമ്മിന് എതിരായിരുന്നില്ല. ഇടതുപക്ഷ നിലപാടുകളിൽനിന്ന് വ്യതിചലിക്കാതിരിക്കാനാണ് വിമർശനങ്ങൾ നടത്തിയത്. മുന്നണിക്കുള്ളിൽ മാത്രമല്ല പരസ്യമായും ചിലപ്പോൾ വിമർശനങ്ങൾ ഉന്നയിക്കേണ്ടിവരും. തന്നെ വിമർശിക്കുന്നവരോട് അസഹിഷ്ണുതയില്ല. വിമർശനങ്ങളിൽ ശരിയുണ്ടെങ്കിൽ അത് തിരുത്താനും ശൈലിയിൽ മാറ്റം വരുത്താനും തയ്യാറാണെന്നും പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കാനം പറഞ്ഞു

എഴുത്തുകാരൻ എൻ.എസ്.മാധവനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ നിരീക്ഷകൻ ജോസഫ്.സി.മാത്യു, കവയിത്രി മ്യൂസ് മേരി ജോർജ് എന്നിവരും സന്നിഹിതരായിരുന്നു.

ഒന്നരമാസം നീണ്ടുനിന്ന ന്യൂസ്‌മേക്കർ വോട്ടെടുപ്പിൽ ലക്ഷക്കണക്കിന് പ്രേക്ഷകർ പങ്കെടുത്തു. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്, നടി പാർവതി എന്നിവരാണ് അന്തിമപട്ടികയിൽ കാനം രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നത്. ന്യൂസ്‌മേക്കർ തിരഞ്ഞെടുപ്പിൽ പത്തുവർഷത്തിനുശേഷമാണ് ഒരു രാഷ്ട്രീയനേതാവ് പുരസ്‌കാരം നേടുന്നത്. 2006ൽ വി എസ്.അച്യുതാനന്ദനും 2007ൽ പിണറായി വിജയനും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഐ പ്രവർത്തകരുടെ പിന്തുണയിലാണ് കാനം രാജേന്ദ്രൻ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ഭരണ വിരുദ്ധരുടെ വോട്ട് കൂടി സമാഹരിക്കാൻ കഴിഞ്ഞത് കാനത്തിന് നേട്ടമായി മാറി. അടുത്തിടെ മാണിയുടെ മുന്നണി പ്രവേശനത്തെ പോലും എതിർത്ത് കാനം രംഗത്തെത്തിയിരുന്നു.സിപിഎം പ്രവർത്തകരുടെ എതിർപ്പിനെ മറികടന്നാണ് കാനത്തിന്റെ പുരസ്‌കാരനേട്ടം. തോമസ് ചാണ്ടി വിഷയത്തിലടക്കം ഇടതുമുന്നണിയിൽ വിട്ടുവീഴ്ചയില്ലാത്ത തുറന്ന നിലപാടുകൾ സ്വീകരിച്ചതാണ് കാനത്തെ ജനപ്രിയനാക്കിയത്.

രാഷ്ട്രീയ രംഗത്ത് നിന്ന് കന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമായിരുന്നു കാനത്തിന്റെ എതിരാളി.സൈബർലോകത്തെ സംഘടിത വിഭാഗം വോട്ടു ചെയ്ത ബലത്തിലാണ് അൽഫോൻസ് കണ്ണന്താനം മനോരമ ന്യൂസ് മേക്കറിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. സൈബർ ലോകത്തെ കരുത്തരാണ് സംഘപരിവാർ അണികൾ എങ്കിലും അവർക്ക് സ്വന്തം കേന്ദ്രമന്ത്രിയോട് അത്രയ്ക്ക് താൽപ്പര്യം പോരാ. അതുകൊണ്ട് അദ്ദേഹത്തെ വോട്ടു ചെയ്ത് വിജയിപ്പിക്കാനുള്ള ആവേശമൊന്നും എവിടെയും കണ്ടില്ല.

നടി പാർവതിക്ക് തുടക്കത്തിൽ മികച്ച സാധ്യതകളാണ് ഉണ്ടായിരുന്നത്. എന്നാൽ, മമ്മൂട്ടി വിഷയത്തിൽ പ്രതികരിച്ചതോടെ അവർക്കെതിരെ പ്രതിഷേധങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. മമ്മൂട്ടി ആരാധകർ പാർവതിക്ക് എതിരായി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. സംഘടിതമായി തന്നെ ഇത്തരം നീക്കങ്ങൾ ഉണ്ടായി. ഇതോടെ പാർവതിക്കുള്ള സാധ്യതകളും മങ്ങിയെന്നാണ് വിലയിരുത്തൽ.

അതേസമയം യുവാക്കളുടെയും നിഷ്പക്ഷരുടെയും പിന്തുണയായിരുന്നു ശ്രീരാം വെങ്കിട്ടരാമന്റെ കരുത്ത്. മൂന്നാറിലെ കൈയേറ്റക്കാരുടെ കണ്ണിലെ കരടായ മികച്ച ഉദ്യോഗസ്ഥരെ പിണറായി സർക്കാർ തെറിപ്പിച്ചു എന്ന പൊതുവികാരം സൈബർ ലോകത്തുണ്ട്. അതുകൊണ്ട് തന്നെ ഭരണവിരുദ്ധ വികാരക്കാരുടെ വോട്ടുകൾ ശ്രീരാം സമാഹരിച്ചു. സ്ത്രീകളുടെയും യുവാക്കളുടെയും പിന്തുണ കിട്ടിയെങ്കിലും ഒന്നാമതെത്താൻ സ്രരാമിന് കഴിഞ്ഞില്ല.യ

വോട്ടിങ് തുടങ്ങിയപ്പോൾ തന്നെ കയ്യേറ്റക്കാരോട് ചേർന്നു പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്ന സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ശ്രീരാം വെങ്കിട്ടരാമനെതിരെ കുപ്രചരണവുമായി രംഗത്തെത്തിയിരുന്നു. വാട്‌സ് ആപ്പും ഫേസ്‌ബുക്കും വഴിയാണ് എംഎൽഎ ശ്രീരാമിനെതിരെ പ്രവർത്തിച്ചത്. ശ്രീരാമിന് വോട്ടു ചെയ്യരുതെന്ന വിധത്തിലാണ് രാജേന്ദ്രന്റെ പ്രചരണം. ശ്രീരാമിനെ ന്യൂസ് മേക്കർ ആക്കുന്നത് തങ്ങളുടെ നിലപാടുകൾ തെറ്റാണെന്ന് തെളിയിക്കുന്നതു പോലെയാകുമെന്ന ഭയം കൊണ്ടാണ് ഇത്തരമൊരു നീക്കവുമായി ദേവികുളം എംഎൽഎ രംഗത്തെത്തിയത്. മൂന്നാറിൽ നിന്നും ശ്രീരാം വെങ്കിട്ടരാമനെതിരെ ഏറ്റവും അധികം കരുക്കൾ നീക്കിയത് എസ് രാജേന്ദ്രനായിരുന്നു. എന്നിട്ടും കലയിടങ്ങുന്നില്ല എന്നതു കൊണ്ടാണ് ശ്രീരാമിനെ അധിക്ഷേപിക്കുന്ന വിധത്തിൽ എംഎൽഎ പ്രചരണം നടത്തിയത്.

അതേസമയം വോട്ടെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ മത്സരത്തിൽ വലിയ അബദ്ധം പിണഞ്ഞിരുന്നു. പാർവതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും കോഡ് മാറിപ്പോയതാണ് ചർച്ചകൾക്ക് വഴിവെച്ചത്. ഇതിൽ വോട്ടിങ് കോഡ് ആണ് പരസ്യത്തിൽ മാറിയത്. മേൽപറഞ്ഞ നാലുപേർക്കും യഥാക്രമം എ,ബി,സി,ഡി കോഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ശ്രീറാമിന്റെ കോഡ് സി എന്നും പാർവതിയുടേത് ഡി എന്നും തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ തെറ്റ് പിന്നീട് തിരുത്തുകയും ചെയ്തു.

എസ്എംഎസിലൂടെയും ചാനലിന്റെ വെബ്സൈറ്റിലൂടെയുമാണ് വോട്ടിങ് നടന്നത്. ഓരോ വർഷവും വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളിൽ നിന്നാണ് ന്യൂസ് മേക്കർ പട്ടികയിലേക്ക് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ്് 10 പേരെ തെരഞ്ഞെടുക്കുന്നത്. ഇവരിൽ നിന്ന് പിന്നീട് നാലു പേരെയും തെരഞ്ഞെടുത്ത്