- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി; മൂന്നു തവണ മത്സരിച്ചവർക്ക് സിപിഐയിൽ സീറ്റില്ലെന്നും കാനം രാജേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയ്യാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും കാനം കൂട്ടിച്ചേർത്തു.
നേരത്തെ മന്ത്രി വി എസ് സുനിൽ കുമാറിനെ പോലെ പ്രവർത്തന മികവിനാൽ ജന ശ്രദ്ധ നേടിയ നേതാക്കൾക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യമടക്കം ഉയർന്നെങ്കിലും സിപിഐ ഇക്കാര്യത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ്. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പകരം, പുതിയ നിരയെ കൊണ്ട് വരാനാണ് സിപിഐ നീക്കം.
Next Story